ബ്രിസ്ബേനില്‍ അഭിഷേകാഗ് നി മാര്‍ച്ച് 20, 21, 22 തീയതികളില്‍
Monday, February 9, 2015 8:13 AM IST
ബ്രിസ്ബേന്‍: ലോകപ്രശസ്ത സുവിശേഷക പ്രാസംഗികന്‍ ഫാ. സേവ്യര്‍ ഖാന്‍ വട്ടായിലും സംഘവും നയിക്കുന്ന അഭിഷേകാഗ് നി കണ്‍വന്‍ഷന്‍ മാന്‍സ് ഫീല്‍ഡ് സ്റേറ്റ് ഹൈസ്കൂള്‍ ഹാളില്‍ (328 ബ്രോഡ് വാട്ടര്‍ റോഡ്, മാന്‍സ് ഫീല്‍ഡ്) മാര്‍ച്ച് 20, 21, 22 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ നടക്കും.

സീറോ മലബാര്‍ സഭ ക്യൂന്‍സ് ലാന്‍ഡ് റീജിയന്‍ ആണ് അഭിഷേകാഗ് നി കണ്‍വന്‍ഷന്‍ സംഘടിപ്പിക്കുന്നത്.

ബ്രിസ്ബനിലെ എല്ലാ സീറോ മലബാര്‍ സഭാ സമൂഹങ്ങളും സംയുക്തമായി സംഘടിപ്പിക്കുന്ന കണ്‍വന്‍ഷനിലേക്ക് എല്ലാ മലയാളി സമൂഹങ്ങളേയും സീറോ മലബാര്‍ ക്യൂന്‍സ്ലാന്‍ഡ് ചാപ്ളെയിന്‍ ഫാ. പീറ്റര്‍ കാവുംപുറം സ്വാഗതം ചെയ്തു.

റിപ്പോര്‍ട്ട്: ജോളി കരുമത്തി