കെഎച്ച്എന്‍എ ഫാമിലി നൈറ്റ് വിജയം
Monday, February 9, 2015 10:16 AM IST
ഡാളസ്: 2015 ജൂലൈ രണ്ടു മുതല്‍ ആറു വരെ ഡാളസില്‍ നടക്കുന്ന കെഎച്ച്എന്‍എ കണ്‍വന്‍ഷന്റെ മുന്നോടിയായി സംഘടിപ്പിച്ച ഫാമിലി നൈറ്റ് വന്‍ വിജയമായി.

കെഎച്ച്എന്‍എയുടെ ആഭിമുഖ്യത്തില്‍ ഡിഎഫ്ഡബ്ള്യു ഹിന്ദു ടെമ്പിള്‍ ഇര്‍വിംഗില്‍ നടന്ന സമ്മേളനത്തില്‍ നിരവധി ഹിന്ദു കുടുംബങ്ങള്‍ പങ്കെടുത്തു. പ്രസിഡന്റ് ടി.എന്‍ നായര്‍, വൈസ് പ്രസിഡന്റ് സുരേന്ദ്രന്‍ നായര്‍, ട്രഷറര്‍ രാജു പിള്ള, ജോ. സെക്രട്ടറി രഞ്ജിത് നായര്‍ എന്നിവരും ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ സത്യജിത് നായര്‍, ഹരികൃ,#്ണന്‍ നമ്പൂതിരി, 2015 കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ രാധാകൃഷ്ണന്‍, മുന്‍ പ്രസിഡന്റ് മന്‍മഥന്‍ നായര്‍ എന്നിവരും പങ്കെടുത്തു.

രഞ്ജിത്ത് നായര്‍ സ്വാഗതം ആശംസിച്ച ചടങ്ങില്‍ പ്രസിഡന്റ് ടി.എന്‍ നായര്‍ കണ്‍വന്‍ഷന്റെ മുന്നൊരുക്കങ്ങളും ദേശീയ കണ്‍വന്‍ഷന്റെ പ്രസക്തിയെക്കുറിച്ചും വിവരിച്ചു. മന്‍മഥന്‍ നായര്‍ കണ്‍വന്‍ഷന് ആശംസ നേര്‍ന്നു. ആദ്യ രജിസ്ട്രേഷന്‍ രാജു പിള്ളയ്ക്ക് കൈമാറുകയും ചെയ്തു. തുടര്‍ന്ന് കലാപരിപാടികളും അരങ്ങേറി. അത്താഴ വിരുന്നോടെ പരിപാടികള്‍ സമാപിച്ചു.

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍