ഷിക്കാഗോ സേക്രഡ് ഹാര്‍ട്ട് ഇടവകയില്‍ ലൂര്‍ദ്മാതാവിന്റെ തിരുനാള്‍ ആഘോഷിച്ചു
Tuesday, February 10, 2015 6:33 AM IST
ഷിക്കാഗോ: ഷിക്കാഗോ സേക്രഡ് ഹാര്‍ട്ട് ക്നാനായ കത്തോലിക്കാ ഇടവകയില്‍ പരിശുദ്ധ ലൂര്‍ദ് മാതാവിന്റെ തിരുനാള്‍ ജനുവരി 18-ന് ഭക്തിപൂര്‍വം ആചരിച്ചു

വികാരി ഫാ. എബ്രാഹം മുത്തോലത്തിന്റെ കാര്‍മികത്വത്തില്‍ നടന്ന തിരുനാള്‍ ആഘോഷത്തില്‍, 1858 ഫെബ്രുവരി 11 വ്യാഴാഴ്ച ലൂര്‍ദ് ഗ്രാമത്തിലെ ഒരു ദരിദ്രകുടുംബത്തില്‍ അക്ഷരാഭ്യാസം കൂടാതെ ജനിച്ചു വളര്‍ന്ന പതിനാലു വയസുകാരി ബെര്‍ണദീത്തായും രണ്ടു സഹോദരിമാരുംകൂടി വനത്തിലേക്കു പോയതും, കണ്ണഞ്ചിക്കുന്ന വെള്ളവസ്ത്രവും നീല നിറത്തിലുള്ള അരക്കെട്ടും ധരിച്ച്, ഒരു സ്വര്‍ണജപമാലയും കൈയിലേന്തിയ മാതാവിനെ ദര്‍ശിച്ചതും, ദേവാലയം നിര്‍മിക്കാന്‍ വൈദികരോടു പറയണമെന്ന് മാതാവ് ആവശ്യപ്പെട്ടതും, അവിടെയുണ്ടായ അത്ഭുതങ്ങളെപ്പറ്റിയും മുത്തോലത്തച്ചന്‍ അനുസ്മരിപ്പിച്ചു. പതിനെട്ടു പ്രാവശ്യം പ്രത്യക്ഷപ്പെട്ട മാതാവ് വിശുദ്ധ ബെര്‍ണദീത്തയ്ക്കു നല്‍കിയത് ഈ ലോകത്തിലെയല്ല പരലോകത്തിലെ സന്തോഷമാണ്. പരലോകത്തെ ലക്ഷ്യം വച്ച് ജീവിക്കുവാന്‍വേണ്ടി, ഈലോകത്തിലെ ജീവിതത്തെ ക്രമപ്പെടുത്തുവാന്‍ മുത്തോലത്തച്ചന്‍ ആഹ്വാനം ചെയ്തു.

വചന സന്ദേശം, ലദീഞ്ഞ്, നേര്‍ച്ചകാഴ്ച വിതരണം, എന്നീ ആത്മീയശുശ്രൂഷകള്‍ തിരുനാള്‍ ആഘോഷങ്ങളെ ഭക്തിസാന്ദ്രമാക്കി. ഫിലിപ് കണ്ണോത്തറ, ബിനോയി കിഴക്കനടി, ജോര്‍ജ് പുള്ളോര്‍കുന്നേല്‍ എന്നിവര്‍ ലിറ്റര്‍ജിക്ക് നേതൃത്വം നല്‍കി. ശ്രുതിമധുരമായ ആത്മീയഗാന ശുശ്രൂഷകളാല്‍ തിരുന്നാളിനെ ഭക്തിസാന്ദ്രമാക്കിയ ഗായകസംഘത്തിന നേതൃത്വം നല്‍കിയത് രഞ്ചിത കിഴക്കനടി, എറിക് പോട്ടൂര്‍, സൂരജ് കോലടി, ലൂസി കണിയാലി, സിജി പണയപറമ്പില്‍ എന്നിവരാണ്. തിരുന്നാള്‍ മോടിപിടിപ്പിക്കുന്നതിന് കൈക്കാരന്മാരായ തോമസ് നെടുവാമ്പുഴ, ജിമ്മി മുകളേള്‍, ജോര്‍ജ് പുള്ളോര്‍കുന്നേല്‍, ഫിലിപ് പുത്തന്‍പുരയില്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഈ ഇടവകയിലെ ജോര്‍ജ് & ലിസി തോട്ടപ്പുറം, ടോമി & സുജ തറതട്ടേല്‍, ജോസ് & ഷൈനി തറതട്ടേല്‍, മത്തായി & സാലി ഐക്കരപറമ്പില്‍, മെര്‍ലിന്‍ പുള്ളോര്‍കുന്നേല്‍, തുടങ്ങിയവര്‍ ഏറ്റെടുത്താണ് തിരുനാള്‍ നടത്തിയത്.

റിപ്പോര്‍ട്ട്: ബിനോയി കിഴക്കനടി