ആം ആദ്മി പാര്‍ട്ടിയുടെ ചരിത്ര വിജയം അഴിമതിക്കാര്‍ക്കു താക്കീത്
Tuesday, February 10, 2015 8:11 AM IST
ഡാളസ്: ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി നേടിയ ചരിത്ര വിജയം അഴിമതിക്കും സ്ത്രീപീഡനത്തിനും കൂട്ടുനില്‍ക്കുന്ന രാഷ്ട്രീയ കക്ഷികള്‍ക്ക് താക്കീതാണെന്ന് അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡന്റ് എബി തോമസ് അഭിപ്രായപ്പെട്ടു.

അഴിമതിവിരുദ്ധ പോരാട്ടംകൊണ്ട് ജനമനസില്‍ ഇടംനേടിയ അരവിന്ദ് കേജരിവാളിനും വിജയിച്ച ആം ആദ്മി സ്ഥാനാര്‍ഥികള്‍ക്കും അഭിനന്ദനങ്ങള്‍ നേരുന്നതയും എബി തോമസ് അറിയിച്ചു.