ഫ്ളോറിഡയില്‍ ഫാ. മാത്യു ഇലവുങ്കല്‍ നയിക്കുന്ന ധ്യാനം മാര്‍ച്ച് ആറ്, ഏഴ്, എട്ട് തീയതികളില്‍
Tuesday, February 10, 2015 8:15 AM IST
ഫ്ളോറിഡ: മാര്‍ച്ച് ആറ്, ഏഴ് തീയതികളില്‍ ഫ്ളോറിഡ പ്ളാന്റ് സിറ്റിയില്‍ മുരിങ്ങൂര്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. മാത്യു ഇലവുങ്കല്‍ (കൊച്ചു മാത്യു അച്ചന്‍) കുടുംബവൃക്ഷ വിശുദ്ധീകരണ ധ്യാനത്തിനു നേതൃത്വം നല്‍കുന്നു.

മാര്‍ച്ച് ആറ്, ഏഴ് തീയതികളില്‍ രാവിലെ 9.30 മുതല്‍ വൈകിട്ട് അഞ്ചു വരെയും മലയാളത്തിലും എട്ടിന് രാവിലെ 9.30 മുതല്‍ വൈകിട്ട് അഞ്ചുവരെ ഇംഗ്ളീഷിലുമായിരിക്കും ധ്യാനങ്ങള്‍.

കുടുംബശാപങ്ങളെക്കുറിച്ചുളള നമ്മുടെ ചിന്തകളേയും മനോഭാവങ്ങളേയും മനസിലാക്കുന്നതിനും പരിഹരിക്കുന്നതിനുമുളള ഒരു സന്ദര്‍ഭമാണ് ഈ ധ്യാനമെന്നും എല്ലാവരും ഇതില്‍ സംബന്ധിക്കണമെന്നും ഡയറക്ടര്‍ ഫാ. ആന്റണി തെക്കനിയത്ത് അഭ്യര്‍ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : ഫാ. തെക്കനിയത്ത് 813 567 1226, ഡി. ജയ്സണ്‍ 813 507 5810.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍