പ്രവാസി മലയാളി ഫെഡറേഷന്‍ ഡാളസ് ചാപ്റ്റര്‍ പ്രവര്‍ത്തകയോഗം ഫെബ്രുവരി 22ന്
Wednesday, February 11, 2015 7:54 AM IST
ഡാളസ്: പ്രവാസിമലയാളി ഫെഡറേഷന്‍ ഡാളസ് ചാപ്റ്റര്‍ പ്രവര്‍ത്തക യോഗം ഫെബ്രുവരി 22നു (ഞായര്‍) വൈകുന്നേരം 5.30നു ഗാര്‍ലാന്‍ഡ് കാസിന്‍ഗ്ളെന്‍ ഡ്രൈവിലുളള കിയാ കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്നു പ്രസിഡന്റ് തോമസ് രാജന്‍, സെക്രട്ടറി സിജു വി. ജോര്‍ജ് എന്നിവര്‍ അറിയിച്ചു.

ഓഗസ്റ് ആദ്യവാരം തിരുവനന്തപുരത്തു നടക്കുന്ന പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ളോബല്‍ കണ്‍വന്‍ഷന്‍ വിജയിപ്പിക്കുന്നതിനെക്കുറിച്ചും പുതിയ വര്‍ഷത്തെ പ്രവര്‍ത്തനപരിപാടികളെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്യുമെന്നു ഭാരവാഹികള്‍ അറിയിച്ചു.

എല്ലാ പ്രവാസി മലയാളി ഫെഡറേഷന്‍ പ്രവര്‍ത്തകരും യോഗത്തില്‍ പങ്കെടുക്കണമെന്നു പ്രസിഡന്റ് അഭ്യര്‍ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : തോമസ് രാജന്‍ 214 287 3135, സിജു ജോര്‍ജ് 214 282 7458.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍