കെഎച്ച്എന്‍എ സ്കോളര്‍ഷിപ്പ് : അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 20
Wednesday, February 11, 2015 7:57 AM IST
ന്യൂയോര്‍ക്ക് : കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ വിദ്യാഭ്യാസ സ്കോളര്‍ഷിപ്പിന് അപേക്ഷകള്‍ ഫെബ്രുവരി 20 വരെ സ്വീകരിക്കും. പ്രഫഷണല്‍ കോഴ്സുകള്‍ക്കു പഠിക്കുന്ന 135 കുട്ടികള്‍ക്കു പ്രതിവര്‍ഷം 250 ഡോളര്‍ വീതം സ്കോര്‍ഷിപ്പ് നല്‍കുമെന്ന് ട്രസ്റി ബോര്‍ഡ് ചെയര്‍മാന്‍ ശശിധരന്‍ നായര്‍, വൈസ് ചെയര്‍മാന്‍ അരവിന്ദ് പിള്ള, സ്കോളര്‍ഷിപ്പ് കമ്മിറ്റി ചെയര്‍മാന്‍ ഷിബു ദിവാകരന്‍, സെക്രട്ടറി വിനോദ് കെയാര്‍കെ എന്നിവര്‍ അറിയിച്ചു.

പ്രഫഷണല്‍ കോഴ്സിലേക്കു പ്രവേശനം തേടുന്ന കേരളത്തിലെ പാവപ്പെട്ട കുട്ടികള്‍ക്കാണു സ്കോളര്‍ഷിപ്പ് നല്‍കുക.

എന്‍ജിനിയറിംഗ്, മെഡിസിന്‍, നഴ്സിംഗ്, ഫാര്‍മക്കോളജി, ഡെന്റിസ്ററി തുടങ്ങിയ പ്രഫഷണല്‍ കോഴ്സുകള്‍ക്ക് ഒന്നാം വര്‍ഷ പ്രവേശനം തേടുന്ന കുട്ടികള്‍ക്കാണു പ്രതിവര്‍ഷം 250 ഡോളര്‍ വീതം നല്‍കുക. പ്ളസ്ടു പരീക്ഷയില്‍ 85 ശതമാനത്തിലധികം മാര്‍ക്കും കുടുംബത്തിലെ വാര്‍ഷിക വരുമാനം അരലക്ഷത്തില്‍ കുറവുമാണ് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത. ംംം.ിമാമവമ.ീൃഴ എന്ന വെബ്സൈറ്റില്‍നിന്നു ലഭിക്കുന്ന ഫോറമാണ് പൂരിപ്പിച്ച് അയയ്ക്കേണ്ടത്. വരുമാന സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക്ലിസ്റിന്റെ അറ്റസ്റഡ്കോപ്പി, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, സാമ്പത്തിക ആവശ്യം വ്യക്തമാക്കിക്കൊണ്ടുള്ള കുട്ടിയുടെ കത്ത്, പ്രഫഷണല്‍ കോഴ്സിനു പ്രവേശനം ലഭിച്ചതിന്റെ തെളിവ്, പ്രാദേശിക ഹിന്ദുസംഘടനയുടെ ശിപാര്‍ശക്കത്ത് എന്നിവയും അപേക്ഷയോടൊപ്പം അയയ്ക്കണം.

അപേക്ഷകള്‍ പി.ഒ., ബോക്സ് 144, ജി.പി.ഒ. തിരുവനന്തപുരം 695001 എന്ന വിലാസത്തില്‍ ലഭിക്കണം.

അമേരിക്കയില്‍ താമസിക്കുന്ന ഓരോ മലയാളി ഹിന്ദുകുടുംബവും സ്കോളര്‍ഷിപ്പ് പദ്ധതിയെ പിന്തുണച്ച് നാട്ടില്‍ ഒരു സേവനപ്രവര്‍ത്തനത്തില്‍ പങ്കാളികളാകണമെന്നു കെഎച്ച്എന്‍എ പ്രസിഡന്റ് ടി.എന്‍ നായര്‍, സെക്രട്ടറി ഗണേഷ് നായര്‍ എന്നിവര്‍ അഭ്യര്‍ഥിച്ചു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം