'മാപ്പ്' വിമന്‍സ് ഫോറം ഭാരവാഹികളെ തെരഞ്ഞെടുത്തു
Wednesday, February 11, 2015 7:58 AM IST
ഫിലാഡല്‍ഫിയ: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലാഡെല്‍ഫിയ (മാപ്പ്) ജനുവരി 25ന് ഐസിസി സെന്ററില്‍ പ്രസിഡന്റ് സാബു സ്കറിയയുടെ അധ്യക്ഷതയില്‍ നടന്ന വിമന്‍സ് ഫോറം യോഗത്തില്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

ചെയര്‍പേഴ്സണായി മില്ലി ഫിലിപ്പിനെയും കണ്‍വീനറായി സിലിജാ ജോണിനെയും കമ്മിറ്റി അംഗങ്ങളായി ഡെയ്സി കുര്യാക്കോസ്, അനില പാലത്തിങ്കല്‍, ജൂലി വര്‍ഗീസ്, ഷേര്‍ലി സാബു, ലിച്ചി ജോണ്‍, ജോളി തോമസ്, സൂസന്‍ മാത്യു, റേച്ചല്‍ ദാനിയേല്‍, ആന്‍സി സക്കറിയ, തങ്കമ്മ സാമുവല്‍, ആനി ഇട്ടി, രമ്യാ ഫിലിപ്പ്, സുനിതാ ജോണ്‍, ക്രിസ്റി ഗെറാള്‍ഡ്, ലിസി കുര്യാക്കോസ്, മറിയാമ്മ തോമസ്, സാലി ഏലിയാസ്, സിബി ചെറിയാന്‍, ശ്രീദേവി അനൂപ്, സോയ നായര്‍ എന്നിവരെ തെരഞ്ഞെടുത്തു.

ജനറല്‍ സെക്രട്ടറി സിജു ജോണ്‍ ഏവര്‍ക്കും സ്വാഗതം ആശംസിച്ചു. തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളെ അനുമോദിച്ച് വൈസ് പ്രസിഡന്റ് ദാനിയേല്‍ പി. തോമസ് സംസാരിക്കുകയും തുടര്‍ന്നു ചെയര്‍പേഴ്സണ്‍ മില്ലി ഫിലിപ്പ് മാപ്പ് വിമന്‍സ് ഫോറത്തിന്റെ 2015ലെ തുടര്‍ പ്രവര്‍ത്തനങ്ങളെപ്പറ്റി വിശദമായി സംസാരിക്കുകയും അംഗങ്ങളുടെ സഹകരണം അഭ്യര്‍ഥിക്കുകയും ചെയ്തു. യോഗത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും കണ്‍വീനര്‍ സിലിജാ ജോണ്‍ നന്ദി പറഞ്ഞു.

സോബി ഇട്ടി ഒരു വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം