എഎപിയുടെ പ്രവര്‍ത്തകസമിതി രൂപവത്കരണ യോഗം ഞായറാഴ്ച ന്യൂജേഴ്സിയില്‍
Thursday, February 12, 2015 7:34 AM IST
ന്യൂജേഴ്സി: ഡല്‍ഹിയിലെ വന്‍ വിജയത്തിന്റെ ആവേശമുള്‍ക്കൊണ്ടുകൊണ്ട് എ.എ.പി-കേരളയുടെ യുഎസ്എയിലെ ആദ്യത്തെ പ്രവര്‍ത്തകസമിതി രൂപവത്കരണം ഞായറാഴ്ച ന്യൂജേഴ്സിയില്‍ നടക്കുമെന്ന് ആം ആദ്മി പാര്‍ട്ടി കേരള-യുഎസ്എ കോ-ഓര്‍ഡിനേറ്റര്‍ അനിയന്‍ ജോര്‍ജ് അറിയിച്ചു. ഫെബ്രുവരി 15നു (ഞായറാഴ്ച) വൈകുന്നേരം അഞ്ചിനു ന്യൂജേഴ്സിയിലെ ഫോര്‍ഡ്സിലുള്ള ഓഫീസില്‍ (390 ചലം ആൃീിംശരസ എീൃറ ചഖ 08863) വെച്ച് നടക്കുന്ന യോഗത്തില്‍ പാര്‍ട്ടിയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അംഗത്വ വിതരണവും ഉണ്ടായിരിക്കും.

ആം ആദ്മി പാര്‍ട്ടിയുടെ കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാന്‍ സഹായിക്കുക എന്നതായിരിക്കും ഈ സമിതിയുടെ പ്രധാന ലക്ഷ്യം. വരുംദിവസങ്ങളില്‍ മലയാളികള്‍ കൂടുതല്‍ അധിവസിക്കുന്ന നഗരങ്ങളില്‍ പാര്‍ട്ടിയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ താത്പര്യമുള്ള വോളണ്ടിയേഴ്സിനെ സംഘടിപ്പിച്ച് ഇത്തരത്തിലുള്ള കൂടുതല്‍ സപ്പോര്‍ട്ട് ഗ്രപ്പുകള്‍ രൂപവത്കരിക്കാന്‍ താന്‍ മുന്‍കൈയെടുക്കുമെന്ന് അനിയന്‍ ജോര്‍ജ് പറഞ്ഞു.

ആം ആദ്മി പാര്‍ട്ടിയുടെ ടെലി കാമ്പയിനിംഗില്‍ ആത്മാര്‍ഥമായി സഹകരിച്ച ഡല്‍ഹി നിവാസികളോട് വോട്ട് അഭ്യര്‍ഥിച്ച എല്ലാ വോളണ്ടിയേഴ്സിനോടും അദ്ദേഹം പ്രത്യേകം നന്ദി പറഞ്ഞു. 2016-ല്‍ നടക്കുന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ ക്ളീന്‍ ഇമേജുള്ള സ്ഥാനാര്‍ഥികളെ നിര്‍ദേശിച്ച് കഴിയുന്നത്ര സീറ്റുകള്‍ നേടിയെടുക്കാന്‍ പാര്‍ട്ടിയെ സഹായിക്കുക എന്നതായിരിക്കും തന്റെ അടുത്ത ദൌത്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എഎപി വോളണ്ടിയര്‍ ഗ്രൂപ്പുകള്‍ തടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മാര്‍ഗനിര്‍ദേശമോ എന്തെങ്കിലും സഹായമോ ആവശ്യമെങ്കില്‍ 908 337 1289 എന്ന നമ്പരില്‍ ബന്ധപ്പെടാമെന്നും അനിയന്‍ ജോര്‍ജ് അറിയിച്ചു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം