മെല്‍ബണില്‍ മതാധ്യാപക സെമിനാര്‍ സംഘടിപ്പിച്ചു
Thursday, February 12, 2015 8:52 AM IST
മെല്‍ബണ്‍: സെന്റ് മേരീസ് ക്നാനായ കാത്തലിക്ക് മിഷന്റെ ആഭിമുഖ്യത്തില്‍ ഈ അധ്യയനവര്‍ഷം ആരംഭിക്കാന്‍ പോകുന്ന വിശ്വാസപരിശീലന ക്ളാസിന്റെ ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും മാസ്റര്‍ പ്ളാന്‍ തയാറാക്കുന്നതിനും മതാധ്യാപകര്‍ക്കും രക്ഷാകര്‍ത്താക്കളുമായി സെമിനാര്‍ സംഘടിപ്പിച്ചു. മെല്‍ബണിലെ ക്ളയിറ്റന്‍ സെന്റ് പീറ്റേഴ്സ് പള്ളിയില്‍ ഫാ. സ്റീഫന്‍ കണ്ടാരപ്പള്ളിയും ഫാ. ടോമി മാത്യു കളത്തുങ്കലും വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു.

തുടര്‍ന്ന് അധ്യാപകര്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും വിശ്വാസ പരിശീലനത്തിന്റെ ആവശ്യകതയെക്കുറിച്ച് ഫാ. ടോമി കളത്തുങ്കല്‍ ക്ളാസുകള്‍ നയിച്ചു. സെന്റ് മേരീസ് ക്നാനായ കാത്തലിക് മിഷന്റെ ചാപ്ളെയിന്‍ ഫാ. കണ്ടാരപ്പളളിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ആലോചനയോഗത്തില്‍ ഫാ. തോമസ് കുമ്പക്കല്‍, കോ-ഓര്‍ഡിനേറ്റര്‍മാരായ ജിജിമോന്‍ കുഴിവേലി, സിജോ ജോണ്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

ഫെബ്രുവരി 22നു (ഞായര്‍) വൈകുന്നേരം വിശുദ്ധ കുര്‍ബാനയ്ക്കുശേഷം ഈ വര്‍ഷത്തെ വിശ്വാസപരിശീലന ക്ളാസുകള്‍ ആരംഭിക്കും. കൂടാതെ ക്നാനായ മിഷന്റെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 16നു(തിങ്കള്‍) വൈകുന്നേരം ആറിനു മെല്‍ബണിലെ ക്ളയിറ്റന്‍ സെന്റ് പീറ്റേഴ്സ് പള്ളിയില്‍ കുരിശുവര തിരുനാള്‍ ആചരിക്കാനും വലിയ നോമ്പിന്റെ ആരംഭം കുറിക്കാനും അവസരം ഉണ്െടന്ന് ചാപ്ളെയിന്‍ ഫാ. സ്റീഫന്‍ കണ്ടാരപ്പളളി അറിയിച്ചു.

സെന്റ് മേരീസ് ക്നാനായ മിഷന്റെ ആഭിമുഖ്യത്തില്‍ മതാധ്യാപകര്‍ക്കും കുടുംബാംഗങ്ങളുമായി നടത്തുന്ന വിനോദയാത്ര ഫെബ്രുവരി 21 ന് (ശനി) നടക്കും. ക്നാനായ കാത്തലിക്ക് മിഷന്റെ ട്രസ്റി സ്റീഫന്‍ ഓക്കാട്ട്, സെക്രട്ടറി സിജു അലക്സ്, പിആര്‍ഒ റെജി പാറയ്ക്കന്‍, പാരീഷ് കൌണ്‍സില്‍ അംഗങ്ങള്‍, അധ്യാപകര്‍ എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി. വൈകുന്നേരം നടന്ന ഡിന്നറോടെ സെമിനാറിനു സമാപനമായി.