നടന്‍ ശ്രീനവാസനു സിഡ്നിയില്‍ സ്വീകരണം നല്‍കി
Thursday, February 12, 2015 8:53 AM IST
സിഡ്നി: പ്രശസ്ത സംവിധായകനും നടനുമായ ശ്രീനിവാസനും ഭാര്യ വിമലയും ഹൃസ്വ സന്ദര്‍ശനാര്‍ഥം സിഡ്നിയിലെത്തി. വിമാനത്താവളത്തില്‍ ജാക്ക് ചെമ്പരിക്ക സ്വീകരിച്ചു.

ഫെബ്രുവരി 14നു സിഡ്നിയില്‍ (ശനി) മലയാളികളുടെ പ്രണയചിന്തകള്‍ക്ക് നിറചാര്‍ത്തേകാന്‍ ഒരുക്കിയിരിക്കുന്ന വാലന്റൈന്‍സ് ബാഷ് എന്ന സംഗീത നിശയുടെ അതിഥിയാണു ശ്രീനിവാസന്‍. പ്രണയദിനത്തിന്റെ മധുരിക്കുന്ന ഓര്‍മകള്‍ അയവിറക്കുന്ന പരിപാടിയില്‍ പ്രശസ്ത ഡിജെ ഷാനു മജീദാണ് അവതാരകന്‍. ശ്രീനിവാസന്റെ നര്‍മം നിറഞ്ഞ പരിപാടികള്‍ ചടങ്ങില്‍ മാറ്റു കൂട്ടും. പ്ളാറ്റിനം സ്പോണ്‍സറായ ജാക്ക് ചെമ്പരിക്ക, സംഘാടകനായ ഷാജു മജീദ്, മറ്റ് സ്പോണ്‍സര്‍മാരായ അഡ്വ. മോഹിന്‍ സുന്ദര്‍ എന്നിവരാണു പ്രധാന പ്രായോജകര്‍.

റിപ്പോര്‍ട്ട്: ജോര്‍ജ് തോമസ്