ജി.കെ. പിള്ളയുടെ ഭാര്യയുടെ സംസ്കാരച്ചടങ്ങുകളില്‍ അമേരിക്കയില്‍നിന്നു നിരവധി പേര്‍ പങ്കെടുത്തു
Friday, February 13, 2015 7:01 AM IST
ന്യൂയോര്‍ക്ക്: ഫൊക്കാനയുടെ മുന്‍ പ്രസിഡന്റും എന്‍എസ്എസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രസിഡന്റുമായ ജി.കെ. പിള്ളയുടെ ഭാര്യ കനകവല്ലിയുടെ സംസ്കാരച്ചടങ്ങുകളില്‍ അമേരിക്കയില്‍ നിന്നു വിവിധ സംഘടനകളെ പ്രതിനിധീകരിച്ചു നിരവധി പേര്‍ പങ്കെടുത്തു.

ഫെബ്രുവരി 12ന് ആയിരങ്ങള്‍ പങ്കെടുത്ത സംസ്കാരച്ചടങ്ങില്‍ കെഎച്ച്എന്‍എക്കുവേണ്ടി അനില്‍ കുമാര്‍ പിള്ള (ഷിക്കാഗോ), നായര്‍ ബനവലന്റ് അസോസിയേഷനു വേണ്ടി ജി.കെ. നായര്‍ (ന്യൂയോര്‍ക്ക്), എന്‍.എസ്. എസ്. ഓഫ് നോര്‍ത്ത് അമേരിക്കയ്ക്കുവേണ്ടി ഗോപിനാഥ് കുറുപ്പ് (ന്യൂയോര്‍ക്ക്), ശിവന്‍ പിള്ള (ഫിലാഡല്‍ഫിയ) എന്നിവര്‍ പുഷ്പചക്രം അര്‍പ്പിക്കുകയും ബന്ധുമിത്രാദികളെ അനുശോചനം അറിയിക്കുകയും ചെയ്തു.

ഫൊക്കാനയെ പ്രതിനിധീകരിച്ച് ഐ. വര്‍ഗീസ്, ബാബു സക്കറിയ, സുഗുണന്‍ എന്നിവരും സന്നിഹിതരായിരുന്നു.

റിപ്പോര്‍ട്ട്: ജയപ്രകാശ് നായര്‍