ആര്‍കെ പുരം സെന്റ് പീറ്റേഴ്സ് ദേവാലയത്തില്‍ വി. സെബസ്ത്യാനോസിന്റെ തിരുനാള്‍ ഫെബ്രുവരി 15ന്
Friday, February 13, 2015 8:15 AM IST
ന്യൂഡല്‍ഹി: ആര്‍കെ പുരം സെന്റ് പീറ്റേഴ്സ് ദേവാലയത്തില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാള്‍ ഫെബ്രുവരി 15നു (ഞായര്‍) ആഘോഷിക്കുന്നു.

രാവിലെ 10.45നു നടക്കുന്ന ആഘോഷമായ തിരുനാള്‍ കുര്‍ബാനയ്ക്ക് ഫാ. ജോണ്‍ പുതുവ കാര്‍മികത്വം വഹിച്ചു തിരുനാള്‍സന്ദേശം നല്‍കും. തുടര്‍ന്ന് പ്രദക്ഷിണം, രൂപംവണങ്ങല്‍, നേര്‍ച്ച, അമ്പ് എഴുന്നള്ളിപ്പ് എന്നിവ നടക്കും.

തിരുനാളില്‍ സംബന്ധിച്ച് വിശുദ്ധന്റെ മധ്യസ്ഥതയില്‍ ദൈവാനുഗ്രഹം പ്രാപിക്കാന്‍ എല്ലാ വിശ്വാസികളേയും സ്വാഗതം ചെയ്യുന്നതായി വികാരി പയസ് മലേക്കണ്ടത്തിലും കൈക്കാരന്മാരായ റെജി മാത്യു നെല്ലിക്കുന്നത്ത്, സിറിയക് ജോണ്‍ എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്