സിയാറ്റില്‍ കോണ്‍സുലേറ്റ് സ്ഥാപിക്കുന്നതിനു മുഖ്യ പരിഗണന: ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍
Friday, February 13, 2015 8:16 AM IST
സിയാറ്റില്‍: വാഷിംഗ്ടണ്‍, ഒറിഗണ്‍ സംസ്ഥാനങ്ങളില്‍ ഇന്ത്യക്കാര്‍ക്കും വിദേശികള്‍ക്കും പാസ്പോര്‍ട്ട്, വീസ എന്നീ ആവശ്യങ്ങള്‍ക്കായി സാന്‍ഫ്രാന്‍സിസ്കോ വരെ യാത്ര ചെയ്യേണ്ട അസൌകര്യം കണക്കിലെടുത്ത് സിയാറ്റില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് സ്ഥാപിക്കുന്നതിനു മുഖ്യ പരിഗണന നല്‍കുമെന്ന് ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ വെങ്കിടേശന്‍ അഗോയ്ക്ക് ഉറപ്പു നല്‍കി.

പുതിയതായി ചുമതലയേറ്റെടുത്തശേഷം സിയാറ്റിലെ സിക്ക് സെന്റര്‍ സന്ദര്‍ശിക്കാനെത്തിയ വെങ്കിടേശരനു സിക്ക് സെന്റര്‍ മാനേജ്മെന്റ് ഊഷ്മള സ്വീകരണമാണ് നല്‍കിയത്. വീസ, പാസ്പോര്‍ട്ട് വിഷയങ്ങളെക്കുറിച്ചുളള നിരവധി സംശയങ്ങള്‍ക്കു കോണ്‍സുലേറ്റ് ഓഫീസില്‍നിന്നെത്തിയവര്‍ മറുപടി നല്‍കി.

ഓഗസ്റ് 15 ലെ ഇന്ത്യന്‍ സ്വാതന്ത്യ്രദിനം ആദ്യമായി സിയാറ്റില്‍ ആഘോഷിക്കുന്നതിന് ഇന്ത്യന്‍ കോണ്‍സുലേറ്റ് ഓഫീസ് ഒരുക്കങ്ങള്‍ ആരംഭിച്ചതായും കോണ്‍സുല്‍ ജനറല്‍ അറിയിച്ചു.

സിയാറ്റില്‍ സിഖ് ടെമ്പിള്‍ പ്രസിഡന്റ് മന്‍മോഹന്‍ സിംഗ് ധില്ലിയോണ്‍ കോണ്‍സുല്‍ ജനറല്‍ ഉള്‍പ്പെടെ എത്തിച്ചേര്‍ന്ന ഏവര്‍ക്കും കൃതജ്ഞത അര്‍പ്പിച്ചു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍