കാലിഫോര്‍ണിയയില്‍ ശ്രീനാരായണ അസോസിയേഷന്‍ രൂപവത്കരിച്ചു
Saturday, February 14, 2015 8:30 AM IST
കാലിഫോര്‍ണിയ: 'ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്, മതം ഏതായാലും മനുഷ്യന്‍ നന്നായാല്‍ മതി' എന്ന സന്ദേശം വരും തലമുറയ്ക്കും ലോകത്തിനും പകര്‍ന്നു നല്‍കാനും ഗുരുദേവന്റെ ആശയം നടപ്പിലാക്കാനും വേണ്ടി കാലിഫോര്‍ണിയയില്‍ ശ്രീനാരായണ അസോസിയേഷന്‍ രൂപം കൊണ്ടു. ജാതി രഹിത ചിന്തയും പരോപകാര പ്രവര്‍ത്തനവും പ്രാര്‍ഥനാധിഷ്ഠിതമായ ജീവിതവും കാരുണ്യപ്രവര്‍ത്തനവും സംഘടന ലക്ഷ്യമിട്ടിട്ടുണ്ട്. സംഘടനയുടെ വെബ് സൈറ്റ് ംംം.ിമരമഹശളീൃിശമ.ീൃഴ

അമേരിക്കയിലെ എട്ടാമത് ശ്രീനാരായണ ഗുരു സംഘടനയാണിത്. മറ്റ് സംഘടനകള്‍ ന്യൂയോര്‍ക്ക്, വാഷിംഗ്ടണ്‍ ഡിസി, അരിസോണ, ടെക്സസ് (ഡാളസ് ആന്‍ഡ് ഹൂസ്റണ്‍), ഷിക്കാഗോ ആന്‍ഡ് ഫിലാഡല്‍ഫിയ. അമേരിക്കയില്‍ ഫെഡറേഷന്‍ ഓഫ് ശ്രീനാരായണ ഗുരു അസോസിയേഷന്‍സ് നോര്‍ത്ത് അമേരിക്ക രൂപവത്കരിച്ചിട്ടുണ്ട്. വെബ് അഡ്രസ് ംംം.ളിീിമ.ീൃഴ

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഹരി പീതാംബരന്‍ (പ്രസിഡന്റ്) 480 452 9047, സെനീഷ് തുളസീദാസ് (സെക്രട്ടറി) 310 953 5775.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം