ഫാ. കുര്യന്‍ കാരിക്കല്‍, ബ്രദര്‍ റെജി കൊട്ടാരം ടീമിന്റെ 'കെയ്റോസ്' പെസഹാ നോമ്പുകാല ധ്യാനം അമേരിക്കയില്‍
Saturday, February 14, 2015 10:37 AM IST
ഷിക്കാഗോ. പെസഹാ നോമ്പുകാലത്തിനൊരുക്കമായി അമേരിക്കയിലെ അഞ്ച് ഇടവകകളില്‍ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ 'കെയ്റോസ്' ടീം നയിക്കുന്ന പെസഹാ നോമ്പുകാല കുടുംബനവീകരണധ്യാനം നടക്കും. രൂപത കുടുംബ വര്‍ഷം ആചരിക്കുന്ന വേളയില്‍ കുടുംബനവീകരണത്തിനും വ്യക്തി നവീകരണത്തിനും പ്രാധാന്യം നല്‍കിയാണു പെസഹാ നോമ്പുകാല ധ്യാനം.

പ്രശസ്ത ധ്യാനഗുരുവും അതിരമ്പുഴ കാരിസ്ഭവന്‍ ഡയറക്ടറുമായ ഫാ. കുര്യന്‍ കാരിക്കല്‍ എംഎസ്എഫ്എസ്, അനുഗ്രഹീത വചനപ്രഘോഷകന്‍ ബ്രദര്‍ റെജി കൊട്ടാരം, പ്രശസ്ത ക്രിസ്തീയ ഗായകനും ഗാന സംവിധായകനുമായ പീറ്റര്‍ ചേരാനെല്ലൂര്‍, ഗായകനും കീബോര്‍ഡ് പ്ളെയറുമാമായ ബ്രദര്‍ വി.ഡി. രാജു എന്നിവരാണു കെയ്റോസ് ടീമില്‍ ആത്മീയവര്‍ഷമൊരുക്കുന്നത്.

ഫാ. കുര്യന്‍ കാരിക്കല്‍, ബ്രദര്‍ റെജി കൊട്ടാരം വചന ശുശ്രൂഷയ്ക്കും ആത്മീയ കൌണ്‍സിലിംഗിനും നേതൃത്വം നല്‍കും. 800 ലധികം ക്രിസ്തീയ ഗാനങ്ങള്‍ക്ക് ഈണം നല്‍കി അനേകരെ ദൈവത്തിലെക്കടുപ്പിച്ച പ്രശസ്തനായ പീറ്റര്‍ ചേരാനല്ലൂരാണ് മ്യൂസിക് മിനിസ്ട്രിക്കു നേതൃത്വം നല്‍കുന്നത്.

സ്ഥലവും തീയതിയും:

ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ യാക്കോബായ ദേവാലയത്തില്‍ ഫെബ്രുവരി 20 മുതല്‍ 22 വരെയും ലോസ് ആഞ്ചല്‍സ് സെന്റ് അല്‍ഫോന്‍സാ കാത്തലിക് ദേവാലയത്തില്‍ ഫെബ്രുവരി 26 മുതല്‍ മാര്‍ച്ച് ഒന്നുവരെയും ഹൂസ്റണ്‍ സെന്റ് മേരീസ് ക്നാനായ ഇടവകയില്‍ മാര്‍ച്ച് അഞ്ചു മുതല്‍ എട്ടു വരെയും ഫിലാഡല്‍ഫിയ സെന്റ് അല്‍ബര്‍ട്ട് ദി ഗ്രേറ്റ് ചര്‍ച്ചില്‍ മാര്‍ച്ച് 12 മുതല്‍ 15 വരെയും ഡാളസ് ക്രെെസ്റ് ദി കിംഗ് ക്നാനായ കാത്തലിക് ദേവാലയത്തില്‍ മാര്‍ച്ച് 20 മുതല്‍ 22 വരെയാണ് ധ്യാനം.

കൂടുതല്‍ വിവരങ്ങള്‍ക്ക് : ജിസ് ജേക്കബ്: 863 877 6277

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍