കൈരളി ആര്‍ട്സ് ക്ളബ് ഓഫ് സൌത്ത് ഫ്ളോറിഡയുടെ പ്രവര്‍ത്തനോദ്ഘാടനം വര്‍ണാഭമായി
Monday, February 16, 2015 6:39 AM IST
മയാമി: കൈരളി ആര്‍ട്സ് ക്ളബ് ഓഫ് സൌത്ത് ഫ്ളോറിഡയുടെ പതിനാലാമത് പ്രവര്‍ത്തനോദ്ഘാടനം 2015 ഫെബ്രുവരി ഏഴാം തീയതി (ശനിയാഴ്ച) വൈകുന്നേരം അഞ്ചിന് ടമറാക് സിറ്റി സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടത്തി.

വിഭവസമൃദ്ധമായ ഡിന്നറിനുശേഷം അഡ്വൈസറി ബോര്‍ഡ് ചെയര്‍പേഴ്സണ്‍ മേരി ജോര്‍ജ് സദസിനെ സ്വാഗതം ചെയ്തുകൊണ്ടുള്ള പ്രസംഗത്തോടുകൂടി പരിപാടികള്‍ക്ക് തുടക്കംകുറിച്ചു. സീറോ മലബാര്‍ ഫൊറോനാ പള്ളി വികാരി ഫാ. കുര്യാക്കോസ് കുമ്പക്കീലിന്റെ പ്രാര്‍ഥനയ്ക്കുശേഷം കാനഡ കാത്തലിക് മിഷന്‍ ഡയറക്ടര്‍ ഡോ. ജോസ് ആദോപ്പള്ളി നിലവിളക്ക് കത്തിച്ചുകൊണ്ട് ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്തു. ലിയാ ജോണ്‍ അമേരിക്കന്‍ ദേശീയ ഗാനവും സാന്ത്രാ ഷാജിയും മിഷേല്‍ എബിയും ഇന്ത്യന്‍ ദേശീയഗാനവും ആലപിച്ചു.

തുടര്‍ന്ന് പ്രസിഡന്റ് രാജന്‍ പടവത്തില്‍, സെക്രട്ടറി തോമസ് ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു. കലാപരിപാടികള്‍ക്കു മാറ്റുകൂട്ടിക്കൊണ്ടു ടെമ്പിള്‍ ഓഫ് ഡാന്‍സ് സ്കൂള്‍ പ്രിന്‍സിപ്പല്‍ രശ്മി സുനിലിന്റെ നേതൃത്വത്തിലുള്ള കുട്ടികള്‍ നൃത്തപരിപാടികളും, 2006-ലെ മാസ്റര്‍ ഫൊക്കാന നിഖില്‍ സണ്ണി, കലാപ്രതിഥ ദിവ്യ സണ്ണി, ശ്യാമാ കളത്തില്‍, ഡോ. ഷീലാ വര്‍ഗീസിസ് എന്നിവരുടെ ഗാനങ്ങളും ആലപിച്ചു.

മലയാളി അസോസിയേഷന്‍ ഓഫ് ടാമ്പാ പ്രസിഡന്റ് ജോമോന്‍ തെക്കേതൊട്ടില്‍, മുന്‍ ഫൊക്കാനാ ആര്‍.വി.പി. ജേക്കബ്, നവകേരളാ അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് രജി പോള്‍, കേരള സമാജം പ്രസിഡന്റ് സജി സക്കറിയ, ഇന്ത്യ കാത്തലിക് അസോസിയേഷന്‍ പ്രസിഡന്റ് ജയിംസ് ദേവസി, കെ.സി.എസ് പ്രസിഡന്റ് ജൂബിന്‍ കുളങ്ങര, ഫൊക്കാനാ റീജണ്‍ നമ്പര്‍- 5 ആര്‍.വി.പി. സണ്ണി മറ്റമന എന്നിവര്‍ കൈരളി ആര്‍ട്സ് ക്ളബിന് ആശംസകള്‍ അര്‍പ്പിച്ചു.

മുഖ്യ പ്രഭാഷകനായ ക്നാനായ കാത്തലിക് മിഷന്‍ ഡയറക്ടര്‍ ഫാ. ഡോ. ജോസ് ആദോപ്പള്ളി കൈരളിയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങളെപ്പറ്റി പ്രശംസിച്ചു സംസാരിച്ചു.

മാസ്റര്‍ ഓഫ് സെറിമണിയായി പ്രവര്‍ത്തിച്ച ലിബി ഇടിക്കുളയും ബിനു ചിലമ്പത്തും അവസരോചിതമായ ഫലിതങ്ങളിലൂടെയും ജന്മസിദ്ധമായ വാചാലതയോടെയും തിളങ്ങി. പരിപാടികള്‍ക്കു ചുക്കാന്‍ പിടിച്ചത് ട്രഷറര്‍ ജോസഫ് ചാക്കോ, കമ്മിറ്റി അംഗങ്ങളായ ഡോ. മാമ്മന്‍ സി. ജേക്കബ്, രജിത് ജോര്‍ജ്, ഡോ. വിനൂപ് വിശ്വനാഥന്‍, ജോ സ്റാന്‍ലി, വര്‍ഗീസ് സഖറിയ, വൈസ് പ്രസിഡന്റ് രാജു ഇടിക്കുള എന്നിവരുടെ നേതൃത്വത്തിലായിരുന്നു. രാജന്‍ പടവത്തില്‍ ഒരു വാര്‍ത്താ ക്കുറിപ്പിലൂടെ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം