നഴ്സസ് അസോസിയേഷന്‍ ഹെല്‍ത്ത് സ്ക്രീനിംഗ് നടത്തി
Monday, February 16, 2015 8:13 AM IST
ഷിക്കാഗോ: ഇന്ത്യന്‍ നഴ്സസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയിയുടെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 14ന് (ശനി) മോര്‍ട്ടന്‍ഗ്രോവിലുള്ള സെന്റ് മേരീസ് ക്നാനായ ചര്‍ച്ച് ഹാളില്‍ ഹെല്‍ത്ത് സ്ക്രീനിംഗ് നടത്തി.

ഐഎന്‍എഐ പ്രസിഡന്റ് മേഴ്സി കുര്യാക്കോസ് സ്വാഗതം ആശംസിച്ചു. സെന്റ് മേരീസ് ക്നാനായ ചര്‍ച്ച് വികാരി ഫാ. സുനി പടിഞ്ഞാറേക്കര പരിപാടി ഉദ്ഘാടനം ചെയ്തു. ഷിക്കാഗോ കുക്ക് കൌണ്ടി ഹോസ്പിറ്റലില്‍ സേവനം ചെയ്യുന്ന ഡോ. ജോസ് കുഴിവേലില്‍ ഡയബറ്റസിനെക്കുറിച്ചും നഴ്സസ് പ്രാക്ടീഷണര്‍ മേരി ജോസഫ് ഹാര്‍ട്ട് ഡിസീസിനെക്കുറിച്ചും ക്ളാസുകള്‍ എടുത്തു.

ബ്ളഡ് ഷുഗര്‍, ബ്ളഡ് പ്രഷര്‍, ബിഎംഐ എന്നിവ പരിശോധിച്ച് പൊതുജനങ്ങളുടെ സംശയനിവാരണത്തിനായി വിവിധ ബൂത്തുകള്‍ സജ്ജമായിരുന്നു. മേരി റെജീന, ജൂലി തോമസ്, മോളി സക്കറിയ, സിമി ജസ്റോ, ചിന്നമ്മ ഫിലിപ്പ്, സോഫി ലൂക്കോസ്, ടിന്റു മാത്യു, ആഗ്നസ് തെങ്ങുംമൂട്ടില്‍, മേരി ബെന്നി എന്നിവര്‍ ബൂത്തുകള്‍ക്കു നേതൃത്വം നല്‍കി.

ഹെല്‍ത്ത് സ്ക്രീനിംഗ് പരിപാടിയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും സെക്രട്ടറി ജൂബി വള്ളിക്കളം നന്ദി പറഞ്ഞു.