ഡോ. സതീഷ് കുമാര്‍ ഇന്ത്യാ അസോസിയേഷന്‍ പ്രസിഡന്റ്
Tuesday, February 17, 2015 5:21 AM IST
അരിസോണ: ഇന്ത്യാ അസോസിയേഷന്റെ വാര്‍ഷിക പൊതുയോഗം ഡോ. സതീഷ് കുമാര്‍ അമ്പിടിയെ പുതിയ പ്രസിഡന്റായി ഐക്യകണ്ഠ്യേന തെരഞ്ഞെടുത്തു. 1974-ല്‍ ഡോ. ജാന്‍ മംഗലത്ത് ആദ്യ പ്രസിഡന്റായശേഷം ഒരു മലയാളി ഈ സ്ഥാനത്തിന് അര്‍ഹനാകുന്നത് ഡോ. സതീഷ് കുമാറിന്റെ നിയമനത്തോടെയാണ്.

1996 മുതല്‍ അരിസോണ മലയാളി അസോസിയേഷന്‍ ട്രഷറര്‍, വൈസ് പ്രസിഡന്റ്, പ്രസിഡന്റ് എന്നീ നിലകളില്‍ അദ്ദേഹം സേവനം അനുഷ്ഠിച്ചിരുന്നു. മലയാളികള്‍ക്കെല്ലാം അഭിമാനിക്കാവുന്നതാണ് ഡോ. സതീഷ് കുമാറിന്റെ നിയമനം.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം