ഷിക്കാഗോ സേക്രഡ് ഹാര്‍ട്ട് ഇടവകയില്‍ സെമിനാര്‍ സംഘടിപ്പിച്ചു
Tuesday, February 17, 2015 8:40 AM IST
ഷിക്കാഗോ: ഷിക്കാഗോ സേക്രഡ് ഹാര്‍ട്ട് ക്നാനായ കത്തോലിക്കാ ഇടവകയില്‍, ഫെബ്രുവരി 15നു(ഞായര്‍) വിശുദ്ധ കുര്‍ബാനക്കുശേഷം ഏറ്റവും വലിയ പ്രാര്‍ഥനയായ വിശുദ്ധ കുര്‍ബാനയെപ്പറ്റിയുള്ള സെമിനാര്‍ നടന്നു.

ബലിയര്‍പ്പണത്തിന്റെ പഴയനിയമകാലം മുതലുള്ള പശ്ചാത്തലം, പവര്‍പോയിന്റ് പ്രസന്റേഷനിലൂടെ വികാരി ഫാ. ഏബ്രാഹം മുത്തോലത്ത് വിശദീകരിച്ചു. ബലിയര്‍പ്പണത്തിന്റെ വിവിധ അര്‍ഥതലങ്ങളെയും വിശുദ്ധ കുര്‍ബാന സ്വീകരണത്തിന് ഒരുങ്ങേണ്ടതെങ്ങനെയെന്നും വിശദീകരിച്ചു. ബലിയര്‍പ്പണം തിരുക്കര്‍മ്മത്തില്‍ മാത്രം ഒതുങ്ങേണ്ടതല്ലെന്നും അത് അനുദിനജീവിതത്തിലെ പ്രവര്‍ത്തികളില്‍ ഫാ. ഏബ്രഹാം മുത്തോലത്ത് ഉദ്ബോദിപ്പിച്ചു. സെമിനാറില്‍ പങ്കെടുത്തവരുടെ സംശയങ്ങള്‍ക്ക് ഫാ. ഏബ്രഹാം മുത്തോലത്ത് മറുപടി നല്‍കി.

റിപ്പോര്‍ട്ട്: ബിനോയി കിഴക്കനടി