ടാസ്മാനിയ സെനറ്റര്‍ ലിസ സിംഗിനു പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്കാരം സമ്മാനിച്ചു
Tuesday, February 17, 2015 8:41 AM IST
സിഡ്നി: ടാസ്മാനിയ സെനറ്റര്‍ ലിസ സിംഗ് പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്കാരം സ്വീകരിച്ചു. ഗുജറാത്തിലെ ഗാന്ധിനഗറില്‍ നടന്ന ആഗോള പ്രവാസി ഭാരതീയ സമ്മേളനത്തില്‍ ഉപരാഷ്ട്രപതി ഹമീദ് കര്‍സായില്‍നിന്നാണ് ലിസ സിംഗ് പുരസ്കാരം ഏറ്റുവാങ്ങിയത്. ടാസ്മാനിയയിലെ ലേബര്‍ സെനറ്ററാണു ലിസ സിംഗ്. ആഗോളതലത്തില്‍ ശ്രദ്ധേയരായ ഇന്ത്യന്‍ വംശജരായ വിദേശികള്‍ക്കു നല്‍കുന്ന പുരസ്കാരമാണു പ്രവാസി ഭാരതീയ സമ്മാന്‍.

ഇന്ത്യക്കും ഓസ്ട്രേലിയയ്ക്കും ഇടയില്‍ സൌഹൃദം വളര്‍ത്താന്‍ നടത്തിയ വിശേഷ സേവനങ്ങള്‍ക്കുള്ള ബഹുമതിയായാണു പുരസ്കാരത്തിനായി ലിസ സിംഗ് തെരഞ്ഞെടുക്കപ്പെട്ടത്.

റിപ്പോര്‍ട്ട്: ജോര്‍ജ് തോമസ്