ഒബാമയുടെ ഇമ്മിഗ്രന്റ് എക്സിക്യൂട്ടീവ് ഉത്തരവിനു താത്കാലിക സ്റേ
Wednesday, February 18, 2015 6:55 AM IST
ബ്രൌണ്‍സ് വില്ല (ടെക്സാസ്): അമേരിക്കയിലെ അഞ്ചു മില്യണ്‍ അണ്‍ ഡോക്യുമെന്റ് ഇമ്മിഗ്രന്റ്സിന് സംരക്ഷണം നല്‍കുന്നതിനു പ്രസിഡന്റ് ഒബാമ ഒപ്പുവച്ച എക്സിക്യൂട്ടീവ് ആക്ഷ}ു ടെക്സാസ് ഫെഡറല്‍ ജഡ്ജിയുടെ താത്കാലിക സ്റ്റേ. അമേരിക്കയിലെ ടെക്സാസ് ഉള്‍പ്പെടെ 26 സംസ്ഥാനങ്ങള്‍ പ്രസിഡന്റ് ഒപ്പുവെച്ച എക്സിക്യൂട്ടീവ് ഉത്തരവിന്റെ സാധുതയെ ചോദ്യംചെയ്ത് ഫെഡറല്‍ ഡിസ്ട്രിക്ട് ജഡ്ജി ആന്‍ഡ്രു ഹാനന്‍ കോടതിയില്‍ സമര്‍പ്പിച്ച അപ്പീലിലാണു തിങ്കളാഴ്ച (ഫെബ്രുവരി 16) ഈ സുപ്രധാന വിധി പ്രഖ്യാപിച്ചത്.

അനധികൃത കുടിയേറ്റക്കാരായ മാതാപിതാക്കളോടൊപ്പം അമേരിക്കയില്‍ എത്തി ഇവിടെ വിദ്യാഭ്യാസം ലഭിച്ച വിദ്യാര്‍ഥികളുടെ ഇമ്മിഗ്രേഷന്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് നിയമാനുസൃതം ജോലി ലഭിക്കുന്ന നടപടികള്‍ സ്വീകരിക്കുമെന്ന ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റുന്നതിനാണ് ഒബാമ പ്രത്യേക ഉത്തരവിറക്കിയത്. ഈ ഉത്തരവിനെ റിപ്പബ്ളിക്കന്‍ പാര്‍ട്ടി ശക്തിയായി എതിര്‍ത്തിരുന്നു.

ഒബാമയുടെ ഈ നടപടി അമേരിക്കയെ അപകടപ്പെടുത്തുമെന്നും കുറ്റവാളികളുടെ ഒരു കേന്ദ്രമായി അമേരിക്ക മാറുമെന്നും പരസ്യമായി പ്രഖ്യാപിച്ച വ്യക്തിയാണു വിധി പ്രഖ്യാപിച്ച ജഡ്ജി. ഇതുകൊണ്ടാണു മാത്രമാണ് 26 സംസ്ഥാനങ്ങള്‍ സംയുക്തമായി ഒബാമയുടെ നടപടിയെ ചോദ്യം ചെയ്തുകൊണ്ട് ഈ ജഡ്ജിയുടെ ബെഞ്ചില്‍ തന്നെ ലോ സ്യൂട്ട് അര്‍പ്പിക്കാന്‍ പ്രേരിപ്പിച്ചത്. തല്‍ക്കാലം ഇമ്മിഗ്രേഷന്‍ നടപടികള്‍ നിര്‍ത്തിവയ്ക്കുകയാണെന്നും വിധിക്കെതിരേ അപ്പീല്‍ നല്‍കുമെന്നും വൈറ്റ്ഹൌസ് വൃത്തങ്ങള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍