ഷിക്കാഗോ സേക്രഡ് ഹാര്‍ട്ട് ഇടവകയില്‍ വിഭൂതി തിരുനാള്‍ ആചരിച്ചു
Wednesday, February 18, 2015 6:56 AM IST
ഷിക്കാഗോ: ഫെബ്രുവരി പതിനാറാം തിയതി, ഷിക്കാഗോ സേക്രഡ് ഹാര്‍ട്ട് ക്നാനായ കത്തോലിക്കാ ഇടവകയില്‍, വികാരി ഫാ. ഏബ്രാഹം മുത്തോലത്തിന്റെ മുഖ്യകാര്‍മികത്വത്തിലും, അസിസ്റന്റ് വികാരി ഫാ. സുനി പടിഞ്ഞാറെക്കരയുടെ സഹകാമ്മികത്തിലും വലിയ നോമ്പാരണത്തിന്റെ മുന്നോടിയായിട്ടുള്ള വിഭൂതി (കുരിശുവര) തിരു}ാള്‍ ആചരിച്ചു.

പാപങ്ങളോര്‍ത്ത് പശ്ചാത്തപിച്ച്, അനുതപിച്ച്, സ്വന്തം ഇഷ്ടങ്ങള്‍ക്കു നോ പറഞ്ഞ്, ദൈവത്തിന്റെ ഇഷ്ടങ്ങളോടു യെസ് പറയുകയും ചെയ്യുന്നതാണു യഥാര്‍ഥനോമ്പെന്നും, അനുതാപത്തിന്റേയും, പശ്ചാതപത്തിന്റെയും വിശുദ്ധ ഗ്രന്ഥപാരായണത്തിന്റേയും ദിനങ്ങളിലൂടെ നോമ്പുകാലത്ത് കടന്നുപോയാല്‍ മാത്രം പോരെന്നും, നമ്മളെടുക്കുന്ന നോമ്പ് പതിതര്‍ക്ക് ഗുണകരമാകുമ്പോഴാണ് അതു പൂര്‍ണമാകുകയുള്ളൂവെന്ന്, പഴയനിയമത്തെയും പുതിയനിയമത്തെയും ഉദ്ധരിച്ചുകൊണ്ട് അസിസ്റന്റ് വികാരി ഫാ. സുനി പടിഞ്ഞാറേക്കര തന്റെ വചന സന്ദേശത്തില്‍ അനുസ്മരിപ്പിച്ചു. സീറോ മലബാര്‍ ആരാധന ക്രമപ്രകാരം വലിയ നോമ്പിന്റെ ഓര്‍മകള്‍ പുതുക്കിക്കൊണ്ടു വിശ്വാസികളുടെ നെറ്റിയില്‍ ചാരം പൂശിക്കൊണ്ടാണു വിഭൂതി തിരു}ാള്‍ ആചരിച്ചത്.

റിപ്പോര്‍ട്ട്: ബിനോയി കിഴക്കനടി