സിറ്റിസണ്‍ ജേര്‍ണലിസ്റുകള്‍ക്കു പ്രോത്സാഹനവുമായി ഐഎപിസി അന്തര്‍ദേശീയ മാധ്യമ സമ്മേളനം
Wednesday, February 18, 2015 6:56 AM IST
ന്യൂയോര്‍ക്ക്: ഇന്തോ-അമേരിക്കന്‍ പ്രസ്ക്ളബിന്റെ ആദ്യ അന്തര്‍ദേശീയ മാധ്യമ സമ്മേളനത്തോടനുബന്ധിച്ച് അമച്വര്‍ പത്രപ്രവര്‍ത്തകരെയും ഫോട്ടോഗ്രാഫേഴ്സിനെയും പ്രോത്സാഹിപ്പിക്കുന്നു. ഇതിനായി വിവിധ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.

നോര്‍ത്ത് അമേരിക്കയിലെ ഇന്ത്യന്‍ സിറ്റിസണ്‍ ജേര്‍ണലിസ്റുകളെയും ഫോട്ടോഗ്രാഫേഴ്സിനെയും പ്രോത്സാഹിപ്പിക്കുന്നതിനായി ന്യൂസ്/ഫീച്ചര്‍ റൈറ്റിംഗ്, ഫോട്ടോഗ്രഫി, അടിക്കുറിപ്പ് എഴുത്ത് തുടങ്ങിയ മത്സരങ്ങള്‍ നടത്തുന്നുണ്ട്. വിജയികള്‍ക്ക് 2015 ഒക്ടോബര്‍ 9 മുതല്‍ 12 വരെ നടത്തുന്ന മാധ്യമ സമ്മേളനത്തോടനുബന്ധിച്ചു സമ്മാനങ്ങള്‍ നല്‍കും.

അന്തര്‍ദേശീയ മാധ്യമസമ്മേളനത്തില്‍ അമേരിക്കയിലെയും ഇന്ത്യയിലെയും മാധ്യമരംഗത്തെ പ്രമുഖര്‍ നയിക്കുന്ന സെമിനാറുകളും വര്‍ക്ക്ഷോപ്പുകളും നടത്തും. മുഖ്യധാര മാധ്യമ പ്രവര്‍ത്തനത്തെക്കുറിച്ചുള്ള അറിവു ലഭിക്കാന്‍ സഹായകരമായ രീതിയിലാണ് ഇത് ആസൂത്രണം ചെയ്തിരിക്കുന്നത്.

സിറ്റിസണ്‍ ജേര്‍ണലിസം, ലോക മാധ്യമരംഗത്തെ പുത്തന്‍ ട്രെന്‍ഡുകള്‍, മാധ്യമപ്രവര്‍ത്തനത്തിലെ സോഷ്യല്‍ മീഡിയ സ്വാധീനം തുടങ്ങി വിവിധ വിഷയങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള പരിപാടികളും നടക്കും. പത്രപ്രവര്‍ത്തനവും മാധ്യമങ്ങളും സംബന്ധിച്ച ഫോട്ടോ പ്രദര്‍ശനവും സംഘടിപ്പിക്കുന്നുണ്ട്. ഇതു മാധ്യമപ്രവര്‍ത്തനത്തെയും അതിന്റെ ചരിത്രത്തെയും അടുത്തറിയാന്‍ സഹായിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: വു://ശിറീമാലൃശരമിുൃലരൈഹൌയ.രീാ/

റിപ്പോര്‍ട്ട്: വിനീത നായര്‍