കോര കുരുവിളയുടെ സംസ്കാരം തിങ്കളാഴ്ച
Friday, February 20, 2015 5:56 AM IST
ന്യൂജേഴ്സി: കുവൈറ്റില്‍ നിര്യാതനായ കോര കുരുവിളയുടെ സംസ്കാരം ഫെബ്രുവരി 23നു (തിങ്കളാഴ്ച) ഈസ്റ് ഹാനോവറില്‍ നടക്കും. ലിവിംഗ്സ്റണ്‍ ക്വീന്‍ ഹോപ്പിംഗ് ഫ്യൂണറല്‍ ഹോമില്‍ (145 ഋമ ങീൌി ുഹലമമിെ അ്ല, ഘശ്ശിഴീി, ചഖ 07039) 22ന് ഞായറാഴ്ച വൈകുന്നേരം മൂന്നു മുതല്‍ 8.30 വരെ വേയ്ക്ക് സര്‍വീസ് ഉണ്ടായിരിക്കും. തിങ്കളാഴ്ച രാവിലെ ഒമ്പതു മുതല്‍ 12 വരെ ഡോവര്‍ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ (360 ണല ആഹമരസംലഹഹ ട, ഉീ്ലൃ ചഖ 07801) പൊതുദര്‍ശനത്തിന് വെയ്ക്കും. തുടര്‍ന്ന് സംസ്കാരശുശ്രൂഷകളും നടക്കും. ഉച്ചകഴിഞ്ഞ് ഒന്നിന് ഈസ്റ്ഹാനോവറിലെ റെസ്റ്ലാന്‍ഡ് മെമ്മോറിയല്‍ പാര്‍ക്ക് സെമിത്തേരിയില്‍ (77 ഉഋഎഛഞഋടഠ അഢഋ, ഋഅടഠ ഒഅചഛഢഋഞ, ചഖ 07936 ) സംസ്കാരം നടക്കും.

അവധിക്കാലം കഴിഞ്ഞ് തിരിച്ചുവരവേ കുവൈറ്റ് എയര്‍പോര്‍ട്ടില്‍ വച്ച് ഹൃദയാഘാതം മൂലം കുരുവിള നിര്യാതനാവുകയായിരുന്നു. കുവൈറ്റ് അധികൃതരുടെയും കുവൈറ്റിലെ അമേരിക്കന്‍ എംബസിയുടെയും ഒട്ടനവധി മലയാളി സുഹൃത്തുക്കളുടെയും സഹായമുണ്ടായതുകൊണ്ടാണ് നിയമക്കുരുക്കുകളഴിച്ച് ഭൌതികശരീരം പെട്ടന്ന് ന്യൂജേഴ്സിയില്‍ എത്തിക്കാനായത്. ഭാര്യ ജോളിയും മകന്‍ മാത്യുവും ഇതിനായി കുവൈറ്റിലേക്കു പോയിരുന്നു. വെയ്ക്ക് സര്‍വീസും സംസ്കാരശുശ്രൂഷകളും ലൈവ് സ്ട്രീമിംഗിലൂടെ ലോകത്തിന്റെ വിവിധഭാഗങ്ങളിലുള്ള ബന്ധുമിത്രാദികള്‍ക്ക് കാണുവാനുള്ള സൌകര്യം ഒരുക്കിയിട്ടുള്ളതായി കുടുംബാംഗങ്ങള്‍ അറിയിച്ചു. ഇതിനായുള്ള വെബ്സൈറ്റ് വു://ശോലഹശിലുവീീ്ശറലീ.രീാ/ഹശ്ല ല്ലി/ ആണ്. കൂടാതെ ംംം.സീൃമവസ്ൌൃൌശഹഹമ.രീാ, ംംം.വീാെേേമറ്ീെലൃ.ീൃഴ, ംംം.ഉശഴിശ്യാലാീൃശമഹ.രീാ എന്നീ വെബ്സൈറ്റുകളിലും വിവരങ്ങള്‍ ലഭ്യമാണ്.

കുവൈറ്റില്‍ നടന്ന അനുസ്മരണപ്രാര്‍ഥനയിലും ധൂപപ്രാര്‍ഥനയിലും ഫാ. രാജു തോമസ് -കുവൈറ്റ് സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച് (മഹാ ഇടവക) വികാരി, അസോസിയേറ്റ് വികാരി ഫാ. റെജി സി. വര്‍ഗീസ്, ഫാ. ഷാജി ജോഷ്വ, ഫാ. മാത്യു ശങ്കരത്തില്‍, സജി മാത്യു -ട്രസ്റി, സാബു ഏലിയാസ് -സെക്രട്ടറി, ജയ്സണ്‍ പി. വര്‍ഗീസ്, ഷാജി ഏബ്രഹാം (സഭാ മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍), സജി മാത്യു (കലാ ഓര്‍ഗനൈസേഷന്‍ സെക്രട്ടറി) എന്നിവര്‍ സംബന്ധിച്ചു
കുവൈറ്റില്‍ ജോളിക്കു സഹായമേകിയ ബാബു അലക്സാണ്ടര്‍ ജോണ്‍ കുടുംബത്തിനു ജോളി നന്ദി അറിയിച്ചു. കുവൈറ്റ് മലയാളികള്‍ നല്‍കിയ സഹായസഹകരണങ്ങള്‍ക്കു കുരുവിള കുടുംബം കടപ്പെട്ടിരിക്കുന്നുവെന്നും ജോളി പറഞ്ഞു.

റിപ്പോര്‍ട്ട്: ജോര്‍ജ് തുമ്പയില്‍