മെല്‍ബണില്‍ വിശ്വാസപരിശീലന ക്ളാസുകള്‍ ആരംഭിച്ചു
Friday, February 20, 2015 7:00 AM IST
മെല്‍ബണ്‍: സെന്റ് അല്‍ഫോന്‍സ കത്തീഡ്രല്‍ ഇടവകയിലെ ഈ വര്‍ഷത്തെ വിശ്വാസപരിശീലന ക്ളാസുകള്‍ ആരംഭിച്ചു. ക്രയിഗിബേണ്‍ സെന്ററിലെ മതബോധന വര്‍ഷത്തിന്റെ ഉദ്ഘാടനം മെല്‍ബണ്‍ സെന്റ് തോമസ് സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ബോസ്കോ പുത്തൂര്‍ നിര്‍വഹിച്ചു. മാതാപിതാക്കളുടെയും കുട്ടികളുടെയും അധ്യാപകരുടെയും കൂട്ടായ പരിശ്രമത്തിലൂടെ വിശ്വാസ പരിശീലന ക്ളാസുകള്‍ കൂടുതല്‍ മികവുറ്റതാക്കാന്‍ പരിശ്രമിക്കണമെന്നു മാര്‍ ബോസ്കോ പുത്തൂര്‍ ആഹ്വാനം ചെയ്തു. ചങ്ങനാശേരി രൂപതയുടെ മുന്‍ ചാന്‍സലര്‍ ഫാ. ഗ്രിഗറി നടുവിലേടം സന്നിഹിതനായിരുന്നു.

ആര്‍ഡീര്‍ സെന്ററില്‍ രൂപത ചാന്‍സലര്‍ ഫാ. മാത്യു കൊച്ചുപുരയ്ക്കലും ഹോപ്പേഴ്സ് ക്രോസിംഗ് സെന്ററില്‍ രൂപത വികാരി ജനറാളും ചാപ്ളെയിനുമായ ഫാ. ഫ്രാന്‍സിസ് കോലഞ്ചേരിയും മതബോധന വര്‍ഷത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.

ഇടവകയുടെ മൂന്നു സെന്ററുകളിലായി 300 ഓളം കുട്ടികള്‍ വിശ്വാസപരിശീലന ക്ളാസുകളില്‍ അധ്യയനം നടത്തുന്നു. 60 ഓളം വരുന്ന അധ്യാപകരാണു ക്ളാസുകള്‍ക്കു നേതൃത്വം കൊടുക്കുന്നത്. ജോബി ഫിലിപ്പ്, ഗ്ളാഡിസ് സെബാസ്റ്യന്‍, ബെന്നി ജോസഫ്, സിയോണ ജോളി എന്നിവരാണു കോ-ഓര്‍ഡിനേറ്റേഴ്സ് ആയി പ്രവര്‍ത്തിക്കുന്നത്.

റിപ്പോര്‍ട്ട്: പോള്‍ സെബാസ്റ്യന്‍