റിമി ടോമി, സ്റീഫന്‍ ദേവസി മ്യൂസിക് ഷോ ഡിട്രോയിറ്റില്‍
Monday, February 23, 2015 6:19 AM IST
ഡിട്രോയിറ്റ്: ഡിട്രോയിറ്റ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ പ്രശസ്ത പിന്നണി ഗായിക റിമി ടോമി, സംഗീതജ്ഞനും കീബോര്‍ഡ് വിദഗ്ധനുമായ സ്റീഫന്‍ ദേവസി എന്നിവര്‍ നേതൃത്വം നല്‍കുന്ന ടീഹശറ എൌശീിെ ഠലാുമേശീിേ 2015 എന്ന മ്യൂസിക് ഷോ ഏപ്രില്‍ 25 നു ഡിട്രോയിറ്റില്‍ നടക്കും. സ്റ്റെര്‍ലിംഗ് ഹൈറ്റ്സിലുള്ള ഹെന്റി ഫോര്‍ഡ് പെര്‍ഫോമിംഗ് ആര്‍ട്സ് സെന്ററില്‍ അന്നേ ദിവസം വൈകുന്നേരം ആറിനാണു മ്യൂസിക് ഷോ ആരംഭിക്കുക. പ്രശസ്ത സംഗീത സംവിധായകനായ സാം ഡി സംവിധാനം ചെയ്യുന്ന ഈ മ്യൂസിക് ഷോയില്‍ ഇവരോടൊപ്പം ചലച്ചിത്ര പിന്നണി ഗായകരായ പ്രദീപ് ബാബു, ശ്യാമപ്രസാദ് എന്നിവരും പങ്കെടുക്കും. കൂടാതെ ഇവരുടെ ഗാനങ്ങള്‍ക്കൊത്ത് ഡിട്രോയിറ്റിലെ കലാകാരികള്‍ നൃത്തച്ചുവടുകളുമായി ആടിത്തിമിര്‍ക്കുന്ന ഒരു സൂപ്പര്‍ഷോ ആയിരിക്കും ഇത്.

ടീഹശറ എൌശീിെ ഠലാുശീിേ 2015 എന്ന ഈ മ്യൂസിക് ഷോയുടെ ടിക്കറ്റ് വിതരണ ഉദ്ഘാടനം ഡി.എം.എ പ്രസിഡന്റ് റോജന്‍ തോമസ് പ്രമുഖ റിയലറ്റര്‍ ആയ കോശി ജോര്‍ജിനും, അതിഥി റസ്റോറന്റ് ഉടമ അനിലിനും നല്കി നിര്‍വഹിച്ചു. സെക്രട്ടറി ആകാശ് ഏബ്രഹാം , ഷാജി തോമസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റോജന്‍ തോമസ് (248 219 1352), ശ്രീകുമാര്‍ കമ്പത്ത് (248 680 1588), ആകാശ് അബ്രഹാം (248 470 9332), സഞ്ജു കോയിത്തറ (248 797 0741), ഷാജി തോമസ് (248 229 7746), ബൈജി ജോസഫ് (248 766 3293), ഓസ്ബോണ്‍ ഡേവിഡ് (313 949 9342) സാജന്‍ ജോര്‍ജ് ഇലഞ്ഞിക്കല്‍ (248 767 7994).