വടക്കെ അമേരിക്കയിലെ മലയാളി അഗ്രഗാമികളുടെ കൂട്ടായ്മ മാര്‍ച്ച് ഒന്നിന്
Monday, February 23, 2015 6:20 AM IST
ന്യൂയോര്‍ക്ക്: നിരാലംബരും ശയ്യാവലംബികളുമാക്കുന്നവര്‍ക്ക് സഹായം ചെയ്യുക എന്ന ഉദ്ദേശ്യത്തോടെ സംഘടിപ്പിച്ച വടക്കേ അമേരിക്കയിലെ മലയാളി അഗ്രഗാമികളുടെ കൂട്ടായ്മ മാര്‍ച്ച് ഒന്നിനു ന്യൂയോര്‍ക്കില്‍ നടക്കും. ജാതിമത-രാഷ്ട്രീയ ചിന്തകള്‍ക്ക് അതീതമായി മനുഷ്യത്വവും സാഹോദര്യവും കണക്കിലെടുത്തു പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയാണ്. ഇതില്‍ അംഗത്വം നേടി ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ എല്ലാവരെയും സ്വാഗതം ചെയ്യുന്നു. പ്രതിമാസം സംഘടിപ്പിക്കുന്ന സംഗമങ്ങളില്‍ പങ്കുചേര്‍ന്ന് ഈ സംഘടനയുടെ ഭാവിപരിപാടികള്‍ ചര്‍ച്ച ചെയ്യാന്‍ എല്ലാവരേയും ക്ഷണിക്കുന്നതായും ഭാരവാഹികള്‍ അറിയിച്ചു.

മാര്‍ക്ള് മാസം ഒന്നാം തിയതി വൈകുന്നേരം അഞ്ചിനു സന്റൂര്‍ റസ്റ്ററന്റില്‍ വെച്ച് (25705 ഡിശീി ഠൌൃിുശസല, എഹീൃമഹ ജമൃസ 11004) അഗ്രഗാമി അംഗങ്ങള്‍ ഒത്തുചേരുന്നു. ഈ സമ്മേളനത്തിലേക്ക് എല്ലാവര്‍ക്കും സ്വാഗതം. പുതുതായി അംഗത്വം നേടാന്‍ ആഗ്രഹിക്കുന്നവര്‍ ഞങ്ങളുമായി ബന്ധപ്പെടുക, അല്ലെങ്കില്‍ പ്രസ്തുത സമ്മേളനത്തില്‍ എത്തിചേരുക. കൂടുതല്‍ വിവരങ്ങള്‍ക്കു വിളിക്കുക 718-343-3939./917-538-5689.

സഹായം വേണ്ടവരെ വീട്ടില്‍പോയി സന്ദര്‍ശിക്കുക, ആരോഗ്യപരവും, ഔഷധപരവുമായ കാര്യങ്ങള്‍ അന്വേഷിക്കുക. സമൂഹവുമായി ബന്ധമില്ലാതെ ഏകാന്തതയും വിഷാദവും അനുഭവിക്കുന്നവര്‍ക്കുവേണ്ട സേവനങ്ങള്‍ നല്‍കുക, മദ്യവും ലഹരി പദാര്‍ത്ഥങ്ങളുമുപയോഗിക്കുന്നവര്‍ക്ക് അതില്‍നിന്നു മുക്തി നേടാനുള്ള സഹായവും ഉപദേശങ്ങളും നല്‍കുക, കുട്ടികളെ വളര്‍ത്തുന്നതിനും അപ്പോള്‍ മാതാപിതാക്കള്‍ അഭിമുഖീകരിക്കുന്ന പ്രശനങ്ങള്‍ക്കും വേണ്ട സഹായങ്ങളും സേവനങ്ങളും നല്‍കുക തുടങ്ങിയവയാണു പ്രാരംഭ പ്രവര്‍ത്തനങ്ങളായി ഉദ്ദേശിക്കുന്നത്.

പയനീര്‍ ക്ളബ്ബില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ താത്പര്യമുള്ളവര്‍ വി.എം. ചാക്കോയുമായി ബന്ധപ്പെടുക. അദ്ദേഹത്തിന്റെ ഫോണ്‍ നമ്പര്‍ 917-538-5689, ഇ-മെയില്‍ സമൃശസൌിിമാ@മീഹ.രീാ സരോജ വര്‍ഗീസ് അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം