ഷിക്കാഗോയില്‍ നോമ്പുകാല കുടുംബനവീകരണ ധ്യാനം
Monday, February 23, 2015 6:20 AM IST
ഷിക്കാഗോ: ക്യൂന്‍മേരി മിനിസ്ട്രിയുടെ നേതൃത്വത്തില്‍ ഷിക്കാഗോ സെന്റ് മേരീസ് മലങ്കര പള്ളിയില്‍ മാര്‍ച്ച് 20, 21, 22 തിയതികളില്‍ നോമ്പുകാല കുടുംബ നവീകരണധ്യാനം നടത്തുന്നു.

ആഗോള കത്തോലിക്കാ സഭ കുടുംബവര്‍ഷമായി ആചരിക്കുന്ന ഈ വേളയില്‍ കുടുംബ നവീകരണത്തെ ലക്ഷ്യംവച്ച് നടത്തുന്ന ഈ നോമ്പുകാല ധ്യാനത്തിലൂടെ വിശ്വാസത്തില്‍ ഉറച്ച് ക്രെെസ്തവ ജീവിതം പടുത്തുയര്‍ത്തുവാനും, കുടുംബജീവിതത്തെക്കുറിച്ചുള്ള ദൈവികസത്യങ്ങള്‍ ഉള്‍ക്കൊള്ളുവാനും പരസ്പരം വിശുദ്ധീകരിക്കപ്പെടുന്ന സഹനത്തിന്റെ രഹസ്യം മനസിലാക്കുന്നതിനും, തിരുസഭയോടു ചേര്‍ന്നുനിന്നുകൊണ്ടു ഗാര്‍ഹികസഭയായ കുടുംബങ്ങള്‍ കൂദാശകളിലൂടെയുള്ള ദൈവികസാന്നിദ്ധ്യം തിരിച്ചറിഞ്ഞു കുടുംബജീവിതത്തെ സ്വര്‍ഗീയ അനുഭവമാക്കി മാറ്റപ്പെടുവാനും, ഉതകുന്ന ഈ നവീകരണ ധ്യാനം ഫാ. റ്റോം തോമസ്, ബ്രദര്‍ പി.ഡി. ഡൊമിനിക്ക് (ചെയര്‍മാന്‍ മരിയന്‍ ടിവി), ബ്രദര്‍ മാത്യു ഡൊമിനിക്ക് എന്നിവര്‍ നേതൃത്വം നല്‍കുന്നതും തദവസരത്തില്‍ സീറോ മലങ്കര ബിഷപ്പ് മാര്‍ തോമസ് മാര്‍ യൌസേബിയോസ് വിശുദ്ധ ബലിയര്‍പ്പിച്ച് തിരുസന്ദേശം നല്‍കുന്നതുമാണ്.

മൂന്നുദിവസങ്ങളിലായി നടത്തുന്ന ധ്യാനം മാര്‍ച്ച് 20ന് വെള്ളിയാഴ്ച വൈകുന്നേരം 5മണി മുതല്‍ 9.30 വരെയും, മാര്‍ച്ച് 21നു ശനിയാഴ്ച രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് ആറു വരെയും, 22നു ഞായറാഴ്ച രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം ആറു വരെയുമാണ്. ധ്യാനദിവസങ്ങളില്‍ പ്രത്യേകമായി രോഗശാന്തിപ്രാര്‍ത്ഥനയും, ആന്തരികസൌഖ്യപ്രാര്‍ത്ഥനയും, പരിശുദ്ധ ധ്യാന അഭിഷേക പ്രാര്‍ഥനയും, കുടുംബ നവീകരണപ്രാര്‍ഥനയും ഉണ്ടായിരിക്കുന്നതുമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്കു ഫാ. സാബു മഠത്തില്‍പ്പറമ്പില്‍ (വികാരി) 773 754 9638, ബെഞ്ചമിന്‍ തോമസ് (സെക്രട്ടറി) 847 529 4600, രാജു വിന്‍സെന്റ് (ട്രഷറര്‍)630 890 7124 ംംം.ാമൃശമി്ംീൃഹറ.ീൃഴ

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം