ഓസ്ട്രേലിയയില്‍ ആറ്റുകാല്‍ പൊങ്കാല മാര്‍ച്ച് അഞ്ചിന്
Monday, February 23, 2015 8:12 AM IST
ബ്രിസ്ബന്‍: ഓം ക്യൂന്‍സ്ലാന്‍ഡ് ആറ്റുകാല്‍ പൊങ്കാല സംഘടിപ്പിക്കുന്നു. മാര്‍ച്ച് അഞ്ചിനു രാവിലെ ഒമ്പതിനു സൌത്ത് മക്ളീന്‍ ശ്രീ ഗണേശ ക്ഷേത്രത്തില്‍ പൊങ്കാലയ്ക്കു തുടക്കമാകും.

ആറ്റുകാല്‍ പൊങ്കാല ഒരു വിദേശ രാജ്യത്ത് നടത്തുമ്പോള്‍ അതു ബ്രിസ്ബെയ്നിലെ മലയാളി ഹിന്ദു മതവിശ്വാസികളുടെ ചിരകാലാഭിലാഷമാണ് ഓമിലൂടെ സാക്ഷാത്കരിക്കപ്പെടുന്നത്. ബ്രിസ്ബെയ്നിലും പരിസര പ്രദേശത്തുമുള്ളവരെ കൂടാതെ അയല്‍ സംസ്ഥാനത്തുനിന്നും വിശ്വാസികള്‍ പങ്കെടുക്കും. പങ്കെടുക്കുവാന്‍ താത്പര്യമുള്ളവര്‍ ഭാരവാഹികളുമായി ബന്ധപ്പെടുക: ീവാൂൌലലിഹെമിറ@ഴാമശഹ.രീാ മൊബൈല്‍: 0418727570, 0466 997 619, 0468 950 307.