എക്യുമെനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പ് ഓഫ് ന്യൂജേഴ്സി വേള്‍ഡ് ഡേ പ്രെയര്‍ ഫെബ്രുവരി 28-ന്
Tuesday, February 24, 2015 7:41 AM IST
ന്യൂജേഴ്സി: എക്യുമെനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പ് ഓഫ് ന്യൂജേഴ്സിയുടെ ഈ വര്‍ഷത്തെ വേള്‍ഡ് ഡേ പ്രെയര്‍ ന്യൂജേഴ്സി ലിണ്ടന്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ വെച്ച് ഫെബ്രുവരി 28ന് ഉച്ചയ്ക്കു രണ്ടു മുതല്‍ ആചരിക്കുവാന്‍ തീരുമാനിച്ചതായി ഫെലോഷിപ്പ് ഭാരവാഹികളായ പ്രസിഡന്റ് റവ.ഫാ. സണ്ണി ജോസഫ്, സെക്രട്ടറി സോഫി വില്‍സണ്‍, ട്രഷറര്‍ ഷൈജ ജോര്‍ജ് എന്നിവര്‍ അറിയിച്ചു.

വര്‍ഷംതോറും തെരഞ്ഞെടുക്കപ്പെട്ട ഓരോ രാജ്യത്തിന്റെ നന്മയ്ക്കും പുരോഗതിക്കും വേണ്ടി നടത്തുന്ന ഈ പ്രാര്‍ഥനയ്ക്ക് ഈ വര്‍ഷം തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നതു ബഹാമസിനെയാണ്. മുഖ്യാതിഥിയായി ഒറിഗണ്‍ എപ്പിസ്കോപ്പല്‍ ഡയോസിസിന്റെ അധിപനായ ബിഷപ്പ് റവ. ജോണി ഇട്ടി എത്തിച്ചേരുന്നതായിരിക്കും. കൂടാതെ തദവസരത്തില്‍ നീതി പ്രസാദിന്റെ നേതൃത്വത്തില്‍ ബൈബിള്‍ പഠനവും ഫാ. ജേക്കബ് ഡേവിഡ്സിന്റെ നേതൃത്വത്തില്‍ ക്വയറും ഉണ്ടായിരിക്കുന്നതാണ്. വേള്‍ഡ് ഡേ പ്രെയറില്‍ സംബന്ധിച്ച് ആയതിനെ അനുഗ്രഹപ്രദമാക്കുവാന്‍ എല്ലാവരെയും ക്ഷണിച്ചുകൊള്ളുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം