രാഹുല്‍ ഈശ്വര്‍ നയിക്കുന്ന ഹൈന്ദവ സംഘനടകളുടെ സമന്വയ സംവാദം
Wednesday, February 25, 2015 5:57 AM IST
ഡാളസ്: ജൂലൈ രണ്ടു മുതല്‍ ആറു വരെ ഡാളസില്‍ നടക്കുന്ന കെ.എച്ച്.എന്‍.എ കണ്‍വന്‍ഷനില്‍ അമേരിക്കയിലെ വിവിധ മലയാളി ഹൈന്ദവ സംഘടനകള്‍ പങ്കെടുക്കുന്ന സമന്വയ സംവാദം സംഘടിപ്പിക്കുന്നു. യുവ പ്രഭാഷകനായ രാഹുല്‍ ഈശ്വര്‍ നേതൃത്വം നല്‍കുന്ന സംവാദത്തില്‍ ഹിന്ദു ഐക്യത്തിന്റെ വിവിധങ്ങളായ സാധ്യതകള്‍ ചര്‍ച്ച ചെയ്യപ്പെടുന്നു. പല നഗരങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ശ്രീനാരായണീയ പ്രസ്ഥാനങ്ങളും, നായര്‍ സംഘടനകളും, യോഗക്ഷേമ ഹരിജന കൂട്ടായ്മകളും സംവാദത്തില്‍ പങ്കുചേരുന്നു.

സമൂഹ സൌഹാര്‍ദ്ദം ഊട്ടിയുറപ്പിക്കാന്‍ ഉതകുന്ന ഈ സംവാദവേദിയില്‍ എല്ലാ മലയാളികളുടേയും സാന്നിധ്യം പ്രതീക്ഷിക്കുന്നതായി പ്രസിഡന്റ് ടി.എന്‍ നായര്‍, സെക്രട്ടറി ഗണേശ് നായര്‍, കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ റെനില്‍ രാധാകൃഷ്ണന്‍ എന്നിവര്‍ വ്യക്തമാക്കി. സുരേന്ദ്രന്‍ നായര്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം