ഡിട്രോയിറ്റ് സെന്റ് മേരീസ് ഇടവകയില്‍ പുതിയ പാരീഷ് കൌണ്‍സില്‍ സ്ഥാനമേറ്റു
Wednesday, February 25, 2015 5:58 AM IST
ഡിട്രോയിറ്റ്: സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയില്‍ പുതിയ പാരീഷ് കൌണ്‍സില്‍ അംഗങ്ങളെ 2015 - 2016 വര്‍ഷങ്ങളിലേക്ക് തിരഞ്ഞെടുത്തു. തമ്പി ചാഴിക്കാട്ട്, രാജു തൈമാലില്‍ എന്നിവര്‍ കൈക്കാരന്മാരായും ഫിലിപ്പ്സണ്‍ താന്നിച്ചുവട്ടില്‍ സെന്റ് മേരീസ് കൂടാരയോഗ പ്രസിഡന്റായും സജി മരങ്ങാട്ടിലിനെ സെന്റ് ജോസഫ് കൂടാരയോഗ പ്രസിഡന്റായും ജോയി വെട്ടിക്കാട്ടിനെ സേക്രട്ട് ഹാര്‍ട്ട് കൂടാരയോഗ പ്രസിഡന്റായും ഡേവിസ് എരുമത്തറയെ സെന്റ് സ്റീഫന്‍സ് കൂടാരയോഗ പ്രസിഡന്റായും ജോസീനാ ചെരുവലിനെ പ്രോഗ്രാം കോര്‍ഡിനേറ്ററായും ജെയിസ് കണ്ണച്ചാന്‍പറമ്പിലിനെ സെക്രട്ടറിയും പിആര്‍ഒ ആയും, ട്രില്ലി കക്കാട്ടിലിനെ ലിജിയണ്‍ ഓഫ് മേരി പ്രസിഡന്റായും, ബിജു തേക്കിലക്കാട്ടിലിനെ ഡിആര്‍ഇ ആയും, ജോമോന്‍ വടക്കേവെട്ടിക്കാട്ടിനെ പാരീഷ് കൌണ്‍സിലംഗമായും തെരഞ്ഞെടുത്തു. ഫെബ്രുവരി -15-ാംതീയതി ഞായറാഴ്ച വിശുദ്ധ കുര്‍ബാന മധ്യേ പാരീഷ് കൌണ്‍സില്‍ അംഗങ്ങള്‍ വികാരിയച്ചന്‍ രാമച്ചനാട്ട് ഫിലിപ്പച്ചന്‍ ചൊല്ലിക്കൊടുത്ത സത്യപ്രതിജ്ഞ ചൊല്ലി ചാര്‍ജെടുത്തു. വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം അക്കൌണ്ടന്റ് റെനി പഴയിടത്ത് അവതരിപ്പിച്ച കണക്ക് പൊതുയോഗം പാസാക്കുകയും ചെയ്തു. ജെയിസ് കണ്ണച്ചാന്‍പറമ്പില്‍ (സെക്രട്ടറി ആന്റ് പി.ആര്‍.ഒ) അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം