വാഷിംഗ്ടണില്‍ പോട്ട ടീം നയിക്കുന്ന ധ്യാനം മാര്‍ച്ച് 13, 14 തീയതികളില്‍
Thursday, February 26, 2015 7:19 AM IST
വാഷിംഗ്ടണ്‍: മുരിങ്ങൂര്‍ ധ്യാന കേന്ദ്രം (ഉഇഞങ.ഛഞഏ) ഡയറക്ടര്‍ ഫാ. അഗസ്റിന്‍ വെള്ളൂരാന്‍ നയിക്കുന്ന ധ്യാനവും വചന ശുശ്രൂഷയും മാര്‍ച്ച് 13, 14 (വെള്ളി, ശനി) തീയതികളില്‍ വിര്‍ജിനിയായിലുള്ള, വിയന്ന സെന്റ് മാര്‍ക്ക് കത്തോലിക്കാ പള്ളിയില്‍ നടത്തുന്നു.

വെള്ളിയാഴ്ച വൈകുന്നേരം ആറു മുതല്‍ രാത്രി ഒമ്പതു വരെയും ശനിയാഴ്ച രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം നാലു വരെയുമാണു ധ്യാനം.

ധ്യാനത്തോടനുബന്ധിച്ച് പ്രശസ്ത ഗായകരായ ഏഹലി & ഠലൃലമെ ഘമൃശ്ല നയിക്കുന്ന ഗാന ശുശ്രൂഷയും ഉണ്ടായിരിക്കും.

ഏവരേയും ധ്യാനത്തിലേക്കും വചന ശുശ്രൂഷയിലേക്കും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: മാത്യു പോള്‍