മാര്‍ത്തോമ സുവിശേഷ സേവികാ സംഘം വെസ്റേണ്‍ റീജണ്‍ കോണ്‍ഫറന്‍സ് മാര്‍ച്ച് 14ന്
Thursday, February 26, 2015 7:20 AM IST
ലോസ് ആഞ്ചലസ്: മാര്‍ത്തോമ വെസ്റേണ്‍ റീജണ്‍ സേവികാസംഘം ഏകദിനസമ്മേളനം മാര്‍ച്ച് 14}ു(ശനി) രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം നാലു വരെ ലോസ് ആഞ്ചലസ് മാര്‍ത്തോമ ചര്‍ച്ചില്‍ നടക്കും.

വുമണ്‍ ഇന്‍ മിനിസ്ട്രി എന്ന വിഷയമാണു സമ്മേളനത്തില്‍ പ്രധാനമായും ചര്‍ച്ച ചെയ്യപ്പെടുക. പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ മാര്‍ച്ച് ഒന്നിനു മുമ്പ് രജിസ്റര്‍ ചെയ്യണമെന്ന് സമ്മേളനത്തിന്റെ കോ-ഓര്‍ഡിനേറ്റര്‍മാരായ ബിന്ദു തോമസ്, ആനി വര്‍ഗീസ് എന്നിവര്‍ അറിയിച്ചു.

ലോസ് ആഞ്ചലസ് മാര്‍ത്തോമ സുവിശേഷ സേവികാ സംഘമാണു സമ്മേളനത്തിന് ആതിഥ്യമരുളുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ. ജോണ്‍ ഉമ്മന്‍ 626 274 2275.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍