നേത്രദാനത്തില്‍ മാതൃകയായി മലയാളി സമാജം
Thursday, February 26, 2015 7:28 AM IST
ബംഗളൂരു: മലയാളി സമാജത്തിന്റെ ഇടപെടല്‍ രണ്ടു വ്യക്തികള്‍ക്കു വെളിച്ചമായി. ചിക്കബാണാവരയില്‍ നിര്യാതനായ കെ.എ. ഗബ്രിയേല്‍ കുറുപ്പശേരിയുടെ കണ്ണുകളാണ് ചിക്കബാണാവര കേരളസമാജം ഫ്രണ്ട്സ് ഇന്‍ നീഡ് ഗ്രൂപ്പിന്റെ ഇടപെടലിലൂടെ രണ്ടുപേര്‍ക്കു ദാനം ചെയ്തതെന്ന് പ്രസിഡന്റ് എ.ജെ. ടോമി, സെക്രട്ടറി കെ.ജി. സജിത്ത് എന്നിവര്‍ അറിയിച്ചു.