ബാലസംഗമം ആഘോഷിച്ചു
Thursday, February 26, 2015 7:29 AM IST
ബംഗളൂരു: എംഎസ്എഫ്എസ് വൈദികരുടെ സോഷ്യല്‍ വര്‍ക്കിംഗ് എന്‍ജിഒ ആയ ഫീഡ്സ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ ബാലസംഗമം-2015 ഫെബ്രുവരി 14നു കുമ്പല്‍ഗോഡ് മൈലിക്കലില്‍ നടത്തി. എംഎല്‍എ എസ്.ടി. സോമശേഖര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഫീഡ്സ് ഇന്ത്യ ഡയറക്ടര്‍ ഫാ. ജോയി വാഴപ്പള്ളില്‍ അധ്യക്ഷത വഹിച്ചു. സമീപപ്രദേശത്തുള്ള 35 സ്കൂളുകളില്‍ നിന്നായി എഴുന്നൂറോളം കുട്ടികള്‍ പരിപാടിയില്‍ പങ്കെടുത്തു. ചടങ്ങിനോടനുബന്ധിച്ച് കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. മത്സരവിജയികള്‍ക്കു സമ്മാനദാനവും നല്കി. ബാലസംഗമം വിജയമാക്കിയ ഏവര്‍ക്കും ഫീഡ്സ് ഇന്ത്യ അഡ്മിനിസ്ട്രേറ്റര്‍ ഫാ. റിജു വാഴപ്പറമ്പില്‍ നന്ദിയര്‍പ്പിച്ചു.