നജഫ്ഗഡ് ക്ഷേത്രത്തില്‍ ആറ്റുകാല്‍ പൊങ്കാലയും മകംതൊഴലും മാര്‍ച്ച് അഞ്ചിന്
Friday, February 27, 2015 10:14 AM IST
ന്യൂഡല്‍ഹി: ആറ്റുകാല്‍ പൊങ്കാല നടക്കുന്ന മാര്‍ച്ച് അഞ്ചിനു(വ്യാഴം) നജഫ്ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തിലും പൊങ്കാല സമര്‍പ്പണത്തിനു സൌകര്യമൊരുക്കുന്നു. കഴിഞ്ഞ വര്‍ഷം നജഫ്ഗഡ് ക്ഷേത്രത്തിലെ വലിയ പൊങ്കാലയും ആറ്റുകാല്‍ പൊങ്കാലയും ഒരേ ദിവസമായിരുന്നു.

രാവിലെ അഞ്ചിനു നിര്‍മാല്യദര്‍ശനം. തുടര്‍ന്ന് ക്ഷേത്ര മേല്‍ശാന്തി രാമദാസ് എമ്പ്രാന്തിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ ഗണപതി ഹോമത്തോടുകൂടി ചടങ്ങുകള്‍ ആരംഭിക്കും. 8.30നാണു പൊങ്കാല. അഭിഷേകം, ഉഷഃപൂജ, മകംതൊഴല്‍, ഉച്ചപൂജ എന്നിവയും നടക്കും.

ആറ്റുകാല്‍ ക്ഷേത്രത്തിലെ പൊങ്കാല സമര്‍പ്പണത്തില്‍ പങ്കെടുക്കുവാന്‍ സാധിക്കാത്ത പ്രവാസികള്‍ക്കുവേണ്ടിയാണ് അതേ ദിവസംതന്നെ ഡല്‍ഹിയിലും പൊങ്കാല സമര്‍പ്പണത്തിനു സൌകര്യമൊരുക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: യശോധരന്‍ നായര്‍ 9811219540, 01165058523.

റിപ്പോര്‍ട്ട്: പി.എന്‍. ഷാജി