ഇടാത്തി കേസ്: പിഴയൊടുക്കി ഒത്തുതീര്‍പ്പാക്കി
Monday, March 2, 2015 8:34 AM IST
ബര്‍ലിന്‍: ബാലലൈംഗിക ചിത്രങ്ങള്‍ വാങ്ങി ഉപയോഗിച്ചുവെന്നതിന്റെ പേരില്‍ പ്രതിക്കൂട്ടിലായ ജര്‍മന്‍ മലയാളി മുന്‍ എംപി സെബാസ്റ്യന്‍ ഇടാത്തി (45) പിഴയൊടുക്കി കേസ് ഒത്തുതീര്‍പ്പാക്കാന്‍ കോടതി വിധി. വിചാരണയുടെ രണ്ടാം ദിവസമായ ഇന്നാണു വിധിയുണ്ടായത്.

കേസില്‍ ഇടാത്തിക്ക് 5,000 യൂറോ (മൂന്നര ലക്ഷം) പിഴയടയ്ക്കാനാണ് ജര്‍മനിയിലെ വെര്‍ഡന്‍ ജില്ലാ കോടതി ഉത്തരവായത്. പിഴയടവോടെ കേസ് അവസാനിക്കുമെന്നും കോടതി അറിയിച്ചു.

ഫെബ്രുവരി 23 (തിങ്കള്‍) നാണു കേസിന്റെ വിചാരണ തുടങ്ങിയത്. വിചാരണ തുടങ്ങിയപ്പോള്‍ത്തന്നെ ഇടാത്തിയുടെ വക്കീല്‍ ക്രിസ്റ്യാള്‍ നോള്‍ മുഖേന കുറ്റസമ്മതം നടത്തിയിരുന്നു. ( “ക’്ല ിീം ൃലമഹശ്വലറ വേമ ക ാമറല മ ാശമെേസല, മിറ ശ ീീസ ാല ീീ ഹീിഴ ീ ൃലമഹശ്വല ശ,” ഋറമവ്യേ മെശറ ശി മ മെേലോലി ൃലമറ ീൌ യ്യ വശ ഹമ്യംലൃ. “ഠവല മരരൌമെശീിേ മൃല ൃൌല”.) വിചാരണയില്ലാതെ പിഴയൊടുക്കി കേസ് അവസാനിപ്പിക്കാം എന്നു മുഖ്യ പബ്ളിക് പ്രോസ്ക്യൂട്ടര്‍ തോമസ് ക്ളിംങെ കോടതിയെ ബോധിപ്പിച്ചിരുന്നതനുസരിച്ചാണ് ജില്ലാ കോടതി അധ്യക്ഷന്‍ യൂര്‍ഗന്‍ സൈഫര്‍ട്ടിന്റെ വിധി. (പാരഗ്രാഫ് 153) പിഴയായി അടയ്ക്കുന്ന 5,000 യൂറോ ലോവര്‍ സാക്സണ്‍ സംസ്ഥാനത്തെ ചൈല്‍ഡ് പ്രൊട്ടക്ക്ഷന്‍ ഫെഡറേഷന്റെ (ഇവശഹറ ജൃീലേരശീിേ എലറലൃമശീിേ ീള ഘീംലൃ ടമ്യീിഃ) പ്രവര്‍ത്തന ഫണ്ടിലേക്ക് അടയ്ക്കാനും കോടതി നിര്‍ദ്ദേശിച്ചു. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കോടതി ഇടാത്തിക്ക് ഒരാഴ്ചത്തെ സമയം നല്‍കിയിട്ടുണ്ട്.

കേസ് തുടങ്ങിയിതിനിടയില്‍ ഒരു മന്ത്രിയുള്‍പ്പടെ പലരുടെയും സ്ഥാനം തെറിച്ചിരുന്നു. എന്നാല്‍, ജര്‍മന്‍ രാഷ്ട്രീയത്തിലെ പലരുടെയും പ്രമുഖരുടെയും സ്ഥാനം ഇനിയും തെറിക്കുകയും മൂടുപടം അഴിഞ്ഞുവീഴുകയും ചെയ്യുമായിരുന്ന ഇടാത്തി കേസ് ഒത്തുതീര്‍പ്പായതോടെ ജര്‍മനിയില്‍ കഴിഞ്ഞ ഒരു വര്‍ഷമായി മാധ്യമശ്രദ്ധ പിടിച്ചുപറ്റിയ കേസെന്ന നിലയില്‍ ഇന്നത്തെ വിധിയോടെ തിരശീല വീണു. ചുരുക്കത്തില്‍ മലപോലെ വന്നത് എലിപോലെ എന്ന മട്ടിലായി കേസിന്റെ വിധിയും.

ജര്‍മന്‍ രാഷ്ട്രീയത്തിലെ താരമായിരുന്ന ഇടാത്തി ഈ കേസില്‍ പിടിക്കപ്പെട്ടതോടെ രാഷ്ട്രീയ വനവാസത്തിലായി.

2014 ല്‍ കോടതിയുടെ ഇതുപോലൊരു വിധിയാണു ഫോര്‍മുല വണ്‍ ബോസ് ബേര്‍ണി എക്കല്‍സ്റോണ്‍ കൈക്കൂലിയുമായി ബന്ധപ്പെട്ട കേസില്‍നിന്നും ഊരിയത്. 100 മില്യന്‍ യൂറോ പിഴയൊടുക്കിയാണ് അദ്ദേഹം രക്ഷപ്പെട്ടത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍