സംഗമം സോക്കര്‍ ഏപ്രില്‍ മൂന്നിന് കിക്കോഫ്
Tuesday, March 3, 2015 8:05 AM IST
റിയാദ്: റിയാദിലെ കോഴിക്കോട് തെക്കേപ്പുറം നിവാസികളുടെ കൂട്ടായ്മ സംഗമം കള്‍ച്ചറല്‍ സൊസൈറ്റി സംഘടിപ്പിക്കുന്ന ഇരുപത്തിനാലാമത് സംഗമം സോക്കര്‍ ഏപ്രില്‍ മൂന്നിന് ഡിപ്ളോമാറ്റിക് ക്വാര്‍ട്ടേഴ്സിനു സമീപമുള്ള ഇന്റര്‍നാഷണല്‍ ഫുട്ബോള്‍ അക്കാദമി സ്റേഡിയത്തില്‍ ആരംഭിക്കും.

ടൂര്‍ണമെന്റിനോടനുബന്ധിച്ച് ജൂണിയര്‍, സൂബ്ജൂണിയര്‍, മുതിര്‍ന്നവര്‍ക്കായുള്ള ഫുട്ബോള്‍ മത്സരങ്ങളും സംഘടിപ്പിക്കും. സംഗമം സോക്കറിന്റെ വിജയത്തിനായി എ.പി. മുസ്തഫ (ചെയര്‍മാന്‍), എസ്.വി. അര്‍ഷുല്‍ അഹ്മദ്, ആദം ഒജീന്റകം (വൈ. ചെയര്‍മാന്‍), അബ്ദുന്നാസര്‍ ബറാമി (ജന.കണ്‍വീനര്‍), കെ.എം. ഇല്യാസ്, എ.എം. യാഖൂബ് (കണ്‍വീനര്‍), ഫിറോസ് പന്തക്കലകം (ട്രഷറര്‍) എന്നിവരടങ്ങിയ 51 അംഗ കമ്മിറ്റി രൂപീകരിച്ചു. സബ്കമ്മിറ്റി ചെയര്‍മാന്‍ കണ്‍വീനര്‍മാരായി സ്പോണ്‍സറിംഗ്, പ്രൈസ്: പി.വി മുഹമ്മദ് യൂനുസ്, പി.ടി. അന്‍സാരി, ഗ്രൌണ്ട്, സജ്ജീകരണം: കെ.വി അഷ്റഫ്, പി.ടി. യൂസുഫ് (യൂട്ടിലിറ്റി), പ്രചാരണം: ടി.പി. യാഖൂബ്, പി.വി. ഹിഷാം, ടെക്നിക്കല്‍: കെ.വി. കുഞ്ഞഹമ്മദ് കോയ, എം.എം. റംസി, ഫുഡ്: എസ്.എം ഹുസൈന്‍, മുഹമ്മദ് ബറാമി, സ്വീകരണം: എം.പി ഇമ്പിച്ചിക്കോയ, എം.വി. മുജീബ് എന്നിവരെ തെരഞ്ഞെടുത്തു. പ്രസിഡന്റ് എ.പി. മുസ്തഫയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംഗമം യോഗത്തില്‍ ബഷീര്‍ മുസ്ലിയാരകം, ആദം ഒജീന്റകം, പി.വി. മുഹമ്മദ് യൂനുസ്, കെ.എം ഇല്യാസ്, എം.പി. ഇമ്പിച്ചിക്കോയ, എ.എം. യാഖൂബ്, പി. സലീം മാസ്റര്‍ എന്നിവര്‍ പ്രസംഗിച്ചു. ഫിറോസ് പന്തലകം സ്വാഗതവും അബ്ദുന്നാസര്‍ ബറാമി നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍