ഇന്റര്‍നാഷണല്‍ വിമന്‍സ് ഡേ ആഘോഷം മാര്‍ച്ച് എട്ടിന്
Wednesday, March 4, 2015 4:04 AM IST
ടൊറോന്റോ: കലാ-സാംസ്കാരിക വളര്‍ച്ചയിലൂടെ സ്ത്രീ ശാക്തീകരണം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന 'ഡാന്‍സിംഗ് ഡാംസല്‍സ്' മാര്‍ച്ച് എട്ടിന് (ഞായറാഴ്ച) അഞ്ചിന് ഓക് വില്ലിലുള്ള 'ദി മീറ്റിംഗ് ഹൌസില്‍' വൈവിധ്യമായ പരിപാടികളോടെ 'ഇന്റര്‍നാഷനല്‍ വിമന്‍സ് ഡേ' ആഘോഷിക്കുന്നു.

ഫെഡറല്‍ തൊഴില്‍/വനിതാ ക്ഷേമ വകുപ്പ് മന്ത്രി ഡോ. കെല്ലി ലീച്ച്, പ്രൊവിന്‍ഷ്യല്‍ തൊഴില്‍ മന്ത്രിയും ട്രെഷറി ബോര്‍ഡ് മെംബറുമായ കെവിന്‍ ഫ്ളിന്‍, മിസിസാഗ മേയര്‍ ബോണി ക്രോംബി എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.

ഡാന്‍സിംഗ് ഡാംസല്‍സ് വര്‍ഷംതോറും നല്‍കിവരാറുള്ള ഡിഡി വിമന്‍ അച്ചീവേഴ്സ് അവാര്‍ഡുകള്‍ ചടങ്ങില്‍ സമ്മാനിക്കും. മലയാളികളായ ലതാ മേനോനും ട്രീസാ തോമസും മേരി ഡേവിഡും പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങും.

എംപിപിയും സഹമന്ത്രിയുമായ ദീപിക ദമേര്‍ള, കന്നഡ സംഘ പ്രസിഡണ്ട് ആഷ വിശ്വനാഥ്, മിസിസ് ഇന്ത്യ 2014 ഡോ. ആരതി ശരവണന്‍, ഗ്ളോബല്‍ ന്യൂസ് റിപ്പോര്‍ട്ടര്‍ ആംഗി സേത്ത്, ഫോട്ടോ ജേര്‍ണലിസ്റ് റീനാ ഡിയോന്‍, ഇന്ത്യന്‍ ക്ളാസിക്കല്‍ സംഗീതജ്ഞ രംനീക് സിംഗ്, ആനന്ദം ഡാന്‍സ് തിയേറ്റര്‍ സ്ഥാപക ബ്രാണ്ടി ലിയാറി, ബിസിനസ് സംരംഭക രവീന്ദര്‍ മല്‍ഹി, പ്രൊവിന്‍ഷ്യല്‍ ക്രോസ്കണ്‍ട്രി റെക്കോര്‍ഡ് ഉടമ മലര്‍വില്ലി വരദ രാജന്‍, ബോളിവുഡ് നര്‍ത്തകി പൂജ അമിന്‍ എന്നിവര്‍ക്കാണു ജീവിത വിജയം നേടിയ വനിതകള്‍ക്കുള്ള ഈ വര്‍ഷത്തെ മറ്റ് അവാര്‍ഡുകള്‍ ലഭിക്കുക .

കാനഡയിലെ ആദ്യത്തെ ഇന്തോ-കനേഡിയന്‍ വനിതാ സെനറ്റര്‍ ഡോ. ആഷാ സേത്ത്, ഇന്ത്യന്‍ കോണ്‍സുലേറ്റ് ടൊറോന്റോ വൈസ് കോണ്‍സുല്‍ ഉഷാ വെങ്കിടേശന്‍, പനോരമ ഇന്ത്യ ചെയര്‍ അനു ശ്രീവാസ്തവ, റോയല്‍ ഒന്റാരിയോ മ്യൂസിയം സീനിയര്‍ ക്യൂറേറ്റര്‍ ഡോ . ദീപാളി ദിവാന്‍, സൌത്ത് ഏഷ്യന്‍ വിമന്‍സ് സെന്റര്‍ എക്സിക്യൂട്ടിവ് ഡയറക്ടര്‍ കൃപാ ശേഖര്‍ , മിസിസാഗ ആര്‍ട്സ് കൌണ്സില്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ അനു വിറ്റല്‍ , പത്രപ്രവര്‍ത്തകയും എംപി പിയുമായ ഇന്ദിരാ നായിഡു ഹാരിസ്, മ്യൂസിക് തെറാപ്പി ഗവേഷകയായ സന്ധ്യാ ശ്രീവത്സന്‍ , ടൊറോന്റോ യൂണിവേഴ്സിറ്റി പ്രഫസറും പ്രിന്‍സസ് മാര്‍ഗരറ്റ് ഹോസ്പിറ്റല്‍ കാന്‍സര്‍വിഭാഗം മേധാവിയുമായ ഡോ. കലാ ശ്രീധര്‍, ഇന്ത്യന്‍ ക്ളാസിക്കല്‍ സംഗീതജ്ഞ ശോഭാ ശേഖര്‍ തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ സംസാരിക്കും.

സ്ത്രീ സമത്വത്തിലൂടെ സമഗ്ര വികസനം' എന്നതാണ് ഈ വര്‍ഷത്തെ 'ഇന്റര്‍നാഷനല്‍ വിമന്‍സ് ഡേ' ആഘോഷങ്ങളുടെ പ്രമേയം. ഒന്റാരിയോ ഹാര്‍ട്ട് ലാന്‍ഡ് കോറസ്, ബോളി കോര്‍, ബെല്ലി അപ്പ്, സുംബാ, ടൊറോന്റോ സ്ട്രീംഗ്സ്, റോ, മമ്മി&ബേബി, അക്രോ റോപ്പേര്‍സ് എന്നിവരുടെ ഇന്റര്‍നാഷണല്‍ നിലവാരത്തിലുള്ള വൈവിധ്യമാര്‍ന്ന കലാവിരുന്നുകളാണ് ഒരുക്കിയിരിക്കുന്നത് . ഇവയെ കൂടാതെ സ്ത്രീകളുടെ കളരിപ്പയറ്റ്, കരാട്ടെ എന്നിവയുമൊരുക്കിയിട്ടുണ്ട്.

തന്തൂരി കൂക്ക് ഹൌസ്, നീല്‍ഗ്രിസ്, പിസാ പിസാ എന്നിവരാണു ഭക്ഷണമൊരുക്കുന്നത്. ഈ പ്രോഗ്രാമിലേക്കുള്ള പ്രവേശനം സൌജന്യമാണെങ്കിലും മുന്‍കൂട്ടിയുള്ള രജി സ്ട്രേഷന്‍ അനിവാര്യമാണ്. രണ്ട് ഡോളറാണു രജിസ്ട്രേഷന്‍ ഫീസ്. ഓണ്‍ലൈനില്‍ പേര് രജിസ്റര്‍ ചെയ്താല്‍ പ്രോഗ്രാമിന്റെ അന്നേദിവസം കൌണ്ടറില്‍നിന്നു പാസ് വാങ്ങാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ംംം .ററവീെം .രീാ സന്ദര്‍ശിക്കുക

റിപ്പോര്‍ട്ട്: ജെയ്സണ്‍ മാത്യു