ഇന്ത്യന്‍ സോഷ്യല്‍ ഫോറം നോട്ടീസ് പ്രകാശനം ചെയ്തു
Wednesday, March 4, 2015 8:07 AM IST
കുവൈറ്റ് സിറ്റി : ഇന്ത്യന്‍ സോഷ്യല്‍ ഫോറം കുവൈത്ത് പ്രഖ്യാപന സമ്മേളനത്തിന്റെ പ്രചാരണാര്‍ഥം വിവിധ ഭാഷകളിലുള്ള നോട്ടീസ് പ്രകാശനം ചെയ്തു. അബാസിയ പിനീര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഇംഗ്ളീഷ് നോട്ടീസ് എം.വി. അഷ്റഫ് കാളത്തോട് നിഥിനു നല്‍കി പ്രകാശനം നിര്‍വഹിച്ചു.

കന്നട നോട്ടീസ് പ്രകാശനം റഫീഖ് മാഞ്ചി, ശിവദാസിനു നല്‍കിയും മലയാളം നോട്ടീസിന്റെ പ്രകാശനം ഷാനവാസ്, നവാസിനു നല്‍കിയും തമിഴ് നോട്ടീസ് സിക്കന്തര്‍ പാഷാ, സയീിനു നല്‍കിയും പ്രകാശനം നിര്‍വഹിച്ചു.

പ്രോഗ്രാം കമ്മിറ്റി കോ-ഓര്‍ഡിനേറ്റര്‍ ത്വാഇഫ് അഹ്മദ് അധ്യക്ഷ വഹിച്ചു. യാത്രാ കുവൈറ്റ് ജോയിന്റ് സെക്രട്ടറി റഷീദ് നഹ സംബന്ധിച്ചു. പബ്ളിസിറ്റി കോഓര്‍ഡിനേറ്റര്‍ സിക്കന്തര്‍ പാഷാ സ്വാഗതവും മജീദ് ഊരകം നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍