ജൂണിയര്‍ ഷുമാക്കര്‍ക്ക് ആദ്യ റെയ്സിംഗ് കോണ്‍ട്രാക്ട്
Wednesday, March 4, 2015 8:08 AM IST
ജനീവ: ഫോര്‍മുല വണ്ണിലെ ഇതിഹാസ താരം മൈക്കിള്‍ ഷുമാക്കറുടെ മകന്‍ മിക്കിന് ആദ്യ റെയ്സിംഗ് കരാര്‍ ലഭിച്ചു. ഫോര്‍മുല ഫോറില്‍ വാന്‍ ആമര്‍സ്ഫൂര്‍ട്ട് ടീമിനായാണു മിക്ക് വളയംപിടിക്കുന്നത്.

സിമുലേറ്ററിലും ട്രാക്കിലും ഡ്രൈവിംഗ് മികവ് പരീക്ഷിച്ചറിഞ്ഞ ശേഷമാണു മിക്കിനു കരാര്‍ നല്‍കിയിരിക്കുന്നതെന്ന് ടീം അധികൃതര്‍ വ്യക്തമാക്കി.
കഴിഞ്ഞ സീസണിലെ ജര്‍മന്‍ കാര്‍ട്ട് ചാംപ്യന്‍ഷിപ്പില്‍ രണ്ടാം സ്ഥാനം നേടിയിരുന്നു പതിനഞ്ചുകാരനായ മിക്ക്.
ഏപ്രില്‍ 25, 26 തീയതികളില്‍ ജര്‍മനിയിലാണ് ഫോര്‍മുല ഫോര്‍ റെയ്സ് തുടങ്ങുന്നത്. ഒക്ടോബറില്‍ സീസണിലെ അവസാന റെയ്സ്.
യുവ ഡ്രൈവര്‍മാര്‍ക്ക് ഫോര്‍മുല വണ്ണിലേക്കൊരു ചവിട്ടുപടി എന്ന നിലയില്‍ കഴിഞ്ഞ വര്‍ഷം രൂപീകരിക്കപ്പെട്ടതാണു ഫോര്‍മുല ഫോര്‍.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍