റിമി ടോമി, സ്റീഫന്‍ ദേവസി സംഗീത സായാഹ്നം ടിക്കറ്റ് കിക്കോഫ് നടത്തി
Wednesday, March 4, 2015 8:10 AM IST
ഷിക്കാഗോ: ഓക്പാര്‍ക്ക് സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയുടെ ആഭിമുഖ്യത്തില്‍ സുപ്രസിദ്ധ പിന്നണിഗായികയും അവതാരകയുമായ റിമി ടോമിയും പ്രശസ്ത സംഗീതജ്ഞനും കീബോര്‍ഡ് വിദഗ്ധനുമായ സ്റീഫന്‍ ദേവസിയും മറ്റു കലാകാരന്മാരും അണിനിരക്കുന്ന അപൂര്‍വ സംഗീതവിരുന്ന് 'സോളിഡ് ഫ്യൂഷന്‍ ടെംപ്റ്റേഷന്‍ 2015' ഏപ്രില്‍ 26-ന് വൈകിട്ട് 6.30-ന് ഷിക്കാഗോ ഗേറ്റ് വേ തിയറ്ററില്‍ അരങ്ങേറുന്നു.

ഫെബ്രുവരി 15-ന് (ഞായര്‍) വിശുദ്ധ കുര്‍ബാനയ്ക്കുശേഷം നടന്ന ചടങ്ങില്‍ വെരി റവ.ഫാ. വര്‍ഗീസ് തെക്കേക്കര, ഇടവകാംഗം കമാന്‍ഡര്‍ ഡോ. റോയി പി. തോമസിനു ആദ്യ ടിക്കറ്റ് നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു. പരിപാടിയുടെ പ്രധാന സ്പോണ്‍സര്‍ എലൈറ്റ് കേറ്ററിംഗ് ആണ്. പ്ളാറ്റിനം സ്പോണ്‍സര്‍ ജെയ്ബു മാത്യു കുളങ്ങര, ഠവല ദൃിശരവ ഘമം ഏൃീൌു എന്നിവരും ആണ്.

കാര്‍വിംഗ് മൈന്‍ഡ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ യുവ സംഗീതവിസ്മയങ്ങളായ റിമിയും സ്റീഫനും ഒന്നിച്ച് പ്രശസ്ത പിന്നണിഗായകരായ ശ്യാമ പ്രസാദ്, പ്രദീപ് ബാബു എന്നിവര്‍ ഗാനങ്ങള്‍ ആലപിക്കും. ഷിക്കാഗോയിലെ പ്രശസ്ത കലാകാരികള്‍ നൃത്തച്ചുവട് വയ്ക്കുന്ന ഈ സംഗീത സായൂജ്യം പ്രമുഖ സംഗീതജ്ഞന്‍ സാം ഡി സംവിധാനം ചെയ്യുന്നു. ഷിക്കാഗോ മലയാളികള്‍ക്ക് ഈ സംഗീത സായാഹ്നം വേറിട്ട ഒരു അനുഭവമായിരിക്കും.

ലാല്‍ ജോസ് സംവിധാനം ചെയ്ത മീശ മാധവന്‍ എന്ന ചിത്രത്തിനുവേണ്ടി 'ചിങ്ങമാസം വന്നുചേര്‍ന്നാല്‍...' എന്ന ഗാനം ആലപിച്ചുകൊണ്ട് സിനിമാ പിന്നണി ഗായികയായി അരങ്ങേറ്റം കുറിച്ച റിമി ടോമി മലയാളത്തിലും തമിഴിലുമായി നൂറില്‍പ്പരം സിനിമകള്‍ക്കുവേണ്ടി പാടിക്കഴിഞ്ഞു. അഞ്ചു സുന്ദരികള്‍ എന്ന ചിത്രത്തില്‍ റിമി ടോമി അഭിനയിക്കുകയും കാര്യസ്ഥന്‍, 916 എന്നീ സിനിമകളുടെ ഗാനരംഗങ്ങളില്‍ പാടി അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ചിത്രീകരണം നടക്കുന്ന 'തിങ്കള്‍ മുതല്‍ വെള്ളിവരെ' എന്ന സിനിമയില്‍ ജയറാമിന്റെ നായികയായി അഭിനയിക്കുന്നു.

ലണ്ടന്‍ ട്രിനിറ്റി മ്യൂസിക് കോളജില്‍ ഏഷ്യയില്‍ നിന്ന് ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങി റിക്കാര്‍ഡിന് ഉടമയായ സ്റീഫന്‍ ദേവസി ഇതിനോടകം ലോകത്തിന്റെ വിവിധ സ്റേറ്റുകളില്‍ തന്റെ അതുല്യപ്രകടനം കാഴ്ചവച്ചിട്ടുണ്ട്. റെക്സ് ബാന്റ് എന്ന ക്രിസ്തീയ സംഗീത ട്രൂപ്പിനൊപ്പം 2002-ല്‍ കാനഡയില്‍ നടന്ന വേള്‍ഡ് യൂത്ത് ഡേയില്‍ വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ പങ്കെടുത്ത വേദിയില്‍ സംഗീതവിരുന്ന് അവതരിപ്പിച്ചിട്ടുള്ള സ്റീഫന്‍ പ്രശസ്ത സംഗീതജ്ഞന്‍ ഹരിഹരന്‍, വയലിന്‍ വിദ്വാന്‍ എല്‍. സുബ്രഹ്മണ്യന്‍, എ.ആര്‍. റഹ്മാന്‍ എന്നിവരോടൊപ്പം വിവിധ സ്റേജ് ഷോകളില്‍ കീബോര്‍ഡ് വായിച്ചിട്ടുണ്ട്. നിരവധി സിനിമകള്‍ക്കുവേണ്ടിയും ആല്‍ബങ്ങള്‍ക്കുവേണ്ടിയും സ്റീഫന്‍ ദേവസി ഓര്‍ക്കസ്ട്ര വായിച്ചിട്ടുണ്ട്.

സംഗീത സായാഹ്നത്തിലേക്ക് ഭാരവാഹികള്‍ ഏവരെയും സ്വാഗതം ചെയ്തു. കൂടുതല്‍ വിവരങ്ങള്‍ക്ക്: വെരി റവ. ഫാ. വര്‍ഗീസ് തെക്കേക്കര (773 546 8700), ഷെവലിയര്‍ ജയ്മോന്‍ കെ. സ്കറിയ (847 370 4330). രാജന്‍ തോമസ് (വൈസ് പ്രസിഡന്റ്) 630 808 6165, മാമ്മന്‍ കുരുവിള (ട്രഷറര്‍) 630 718 1077, റെജിമോന്‍ ജേക്കബ് (847 877 6898). ഷെവലിയാര്‍ ജെയ്മോന്‍ കെ. സ്കറിയ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം