മോഹന്‍ ഭാഗവതിന്റെ പ്രസ്താവന: ബംഗളൂരുവില്‍ പ്രാര്‍ഥനായോഗം
Thursday, March 5, 2015 5:14 AM IST
ബംഗളൂരു: വാഴ്ത്തപ്പെട്ട മദര്‍ തെരേസയെ മതപരിവര്‍ത്തകയായി ചിത്രീകരിച്ച ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പ്രസ്താവന വിവാദമായതിന്റെ പശ്ചാത്തലത്തില്‍ ബംഗളൂരുവില്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ഇന്നലെ സമൂഹപ്രാര്‍ഥനായോഗം സംഘടിപ്പിച്ചു. വൈകുന്നേരം 4.30നു ടൌണ്‍ ഹാളിനു മുന്നില്‍ മെഴുകുതിരി പ്രാര്‍ഥനയോടെയാണ് യോഗത്തിനു തുടക്കമായത്.