ഇന്ത്യന്‍ മാമ്പഴത്തിന്റെ നിരോധനം യൂറോപ്യന്‍ യൂണിയന്‍ നീക്കി
Thursday, March 5, 2015 8:20 AM IST
ബ്രസല്‍സ്: ഇന്ത്യയില്‍നിന്നുള്ള മാമ്പഴത്തിന്റെ നിരോധനം യൂറോപ്യന്‍ യൂണിയന്‍ എടുത്തുകളഞ്ഞു. 2014 ഏപ്രിലിലാണ് ഇന്ത്യയില്‍നിന്നുള്ള അല്‍ഫോണ്‍സ മാമ്പഴങ്ങളുടെ ഇറക്കുമതി താത്കാലികമായി 28 അംഗ ബ്ളോക്കില്‍ നിരോധിച്ചത്.

ഫെബ്രുവരി 12ന് യൂറോപ്യന്‍ യൂണിയനില്‍നിന്ന് ഇതുസംബന്ധിച്ച അറിയിപ്പ് ഇന്ത്യക്കു നല്‍കിയിരുന്നു.

പോയ വര്‍ഷം മേയ് ഒന്നുമുതല്‍ ചേമ്പ്, പാവയ്ക്ക, പടവലങ്ങ, വഴുതനങ്ങ എന്നീ പച്ചക്കറികളുടെ ഇറക്കുമതിയും യൂറോപ്യന്‍ യൂണിയന്‍ നിരോധിച്ചിരുന്നു. ഈ നിരോധനം ഇപ്പോഴും നിലനില്‍ക്കുകയാണ്.

ഇവയുടെ നിലവാരമില്ലായ്മയാണു നിരോധത്തിനു കാരണമായി യൂറോപ്യന്‍ യൂണിയന്‍ ചൂണ്ടിക്കാട്ടുന്നത്. യൂറോപ്യന്‍ യൂണിയനിലേക്കുകയറ്റി അയയ്ക്കുന്ന ജൈവ പച്ചക്കറികള്‍ക്കും ഉത്പാദന രീതികള്‍ക്കും മാറ്റം വേണമെന്ന് ഇയു ഇന്ത്യയോട് അഭ്യര്‍ഥിച്ചിട്ടുണ്ട്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍