സ്വാഗതസംഘം രൂപീകരിച്ചു
Thursday, March 5, 2015 8:20 AM IST
അല്‍കോബാര്‍: നവോദയ സാംസ്കാരിക വേദി കിഴക്കന്‍പ്രവിശ്യയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സ്പോര്‍ട്സ് മീറ്റ് 2015 ന്റെ ഭാഗമായി അല്‍കോബാര്‍ ഏരിയ കമ്മിറ്റി സംഘടിപ്പിക്കുന്ന കായികമേളയുടെ സ്വാഗത സംഘം രൂപീകൃതമായി.

മാര്‍ച്ച് 20, 27 തീയതികളിലായി റാക്ക ക്രിക്കറ്റ് സ്റേഡിയത്തില്‍ നടക്കുന്ന കിഴക്കന്‍ പ്രവശ്യയിലെ 32 പ്രമുഖ ടീമുകള്‍ പങ്കെടുക്കുന്ന ക്രിക്കറ്റ് ടൂര്‍ണമെന്റും ഏപ്രില്‍ മൂന്നിന് (വെള്ളി) നടക്കുന്ന വിവിധങ്ങളായ കായിക പരിപാടികളോടെ സ്പോര്‍ട്സ് മീറ്റും സംഘടിപ്പിക്കുന്നു.

അല്‍കോബാര്‍ അപ്സര ഹാളില്‍ നടന്ന ചടങ്ങില്‍ ജനറല്‍ സെക്രട്ടറി ജോര്‍ജ് വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ഷമല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ രക്ഷാധികാരി ആസാദ് തിരൂര്‍, പ്രഭാകരന്‍ കണ്ണൂര്‍, നിധീഷ് മുത്തമ്പലം എന്നിവര്‍ പ്രസംഗിച്ചു. ഏരിയ സെക്രട്ടറി റഹീം മടത്തറ കായിക മേളയുടെ കാര്യപരിപാടികള്‍ വിശദീകരിച്ചു. ഭാസ്കരന്‍ ശ്രീകണ്ഠാപുരം ചെയര്‍മാനും രത്നാകരന്‍ കണ്‍വീനറും പവനന്‍ മൂലക്കല്‍ രക്ഷാധികാരിയുമായി 71 അംഗ സ്വാഗത സംഘം രൂപവത്കരിച്ചു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം