ദീപിക 'എന്റെ ഭാഷ എന്റെ പത്രം' പദ്ധതിക്ക് നിലമ്പൂരില്‍ തുടക്കമായി
Thursday, March 5, 2015 8:21 AM IST
നിലമ്പൂര്‍: മലയാളത്തിന്റെ പ്രഥമദിനപത്രമായ ദീപിക 2015 മാതൃഭാഷാ പ്രചാരണവര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗമായി 'എന്റെ ഭാഷാ എന്റെ പത്രം' പദ്ധതിക്കു തുടക്കമായി. പദ്ധതിയുടെ മലബാര്‍ മേഖലാ തല ഉദ്ഘാടനം നിലമ്പൂര്‍ നഗരസഭാ ചെയര്‍മാന്‍ ആര്യാടന്‍ ഷൌക്കത്ത് നിര്‍വഹിച്ചു.

ദീപിക ദിനപത്രം മലയാള ഭാഷയുടെ യശസുയര്‍ത്തി മാതൃഭാഷാ പ്രചാരണവര്‍ഷമായി ആചരിക്കുന്നത് ഏറെ പ്രശംസനീയമാണെന്നു അദ്ദേഹം പറഞ്ഞു. സാമൂഹിക-കാര്‍ഷിക-വിദ്യാഭ്യാസമേഖലകളില്‍ ദീപിക നടത്തിവരുന്ന ധീരമായ പ്രവര്‍ത്തനങ്ങള്‍ എടുത്തുപറയേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പദ്ധതിയുടെ ഭാഗമായി ദീപിക പത്രം അബുദാബി അല്‍സാബിറ മെഡിക്കല്‍ എക്യുപ്മെന്റ്സ് എംഡി ലാലുക്കുട്ടി ഉമ്മന്‍ നഗരസഭാ ചെയര്‍മാന്‍ ആര്യാടന്‍ ഷൌക്കത്തിനു കൈമാറി.

മലയാളിയെ വായനയുടെ ആദ്യപാഠം പഠിപ്പിച്ച 'ദീപിക 2015' മാതൃഭാഷാ പ്രചാരണവര്‍ഷമായി ആചരിക്കുന്നത് മാതൃകാപരമാണുെം വിദേശമലയാളികള്‍ അടക്കമുള്ളവരുടെ പ്രശ്നങ്ങള്‍ അധികാരികള്‍ക്ക് മുന്‍പില്‍ എത്തിക്കുന്നതില്‍ ദീപികയുടെ പങ്കു വലുതാണുെം അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ദീപിക കോഴിക്കോട് റസിഡന്റ് മാനേജര്‍ ഫാ. ജോയ്സ് വയലില്‍ ദീപികയുടെ ഉപഹാരം ലാലുക്കുട്ടി ഉമ്മനു സമ്മാനിച്ചു. നഗരസഭാ വിദ്യാഭ്യാസ സ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പാലോളി മെഹബൂബ് അധ്യക്ഷത വഹിച്ചു. ദീപിക എജിഎം (സര്‍ക്കുലേഷന്‍) ഡി.പി. ജോസ് ആമുഖപ്രഭാഷണം നടത്തി. നഗരസഭാ വികസന സ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുജീബ് ദേവശേരി, കൌണ്‍സിലര്‍ എം.എം. ഫിറോസ് ഖാന്‍, നിലമ്പൂര്‍ ലേഖകന്‍ തോമസുകുട്ടി ചാലിയാര്‍ എന്നിവര്‍ പ്രസംഗിച്ചു. പഞ്ചായത്ത് കാര്യാലയങ്ങള്‍, വായനശാലകള്‍, സ്കൂളുകള്‍, ആശുപത്രികള്‍, വിവിധ സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ വായന പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ദീപിക മാതൃഭാഷാ പ്രചാരണപദ്ധതിക്കു തുടക്കം കുറിച്ചിരിക്കുന്നത്.