ജിമ്മി ജോര്‍ജ് മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റ്: രണ്ടാം ഘട്ടം ഉദ്ഘാടനം ചെയ്തു
Friday, March 6, 2015 6:51 AM IST
ന്യൂജേഴ്സി: ഇന്ത്യയിലെ വോളിബോള്‍ താരം അനശ്വരനായ ജിമ്മി ജോര്‍ജിന്റെ ഓര്‍മയ്ക്കായി കേരള വോളിബോള്‍ ലീഗ് ഓഫ് നോര്‍ത്ത് അമേരിക്ക 1989 മുതല്‍ എല്ലാ വര്‍ഷവും നടത്തി വരാറുള്ള വോളിബോള്‍ ടുര്‍ണമെന്റ് ന്യൂജേഴ്സി ഗാര്‍ഡന്‍ സ്റേറ്റ് സിക്സേഴ്സിന്റെ ആഭിമുഖ്യത്തില്‍ മേയ് 23,24 തീയതികളില്‍ ന്യൂജേഴ്സി ഹാക്കന്‍സാക്ക് റോത്തമാന്‍ സെന്ററില്‍ നടന്നു.

അതിന്റെ ഭാഗമായുള്ള ടൂര്‍ണമെന്റ് കമ്മിറ്റിയുടെ ഉദ്ഘാടനം ഫൊക്കാന ട്രസ്റി ബോര്‍ഡ് ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍ നിര്‍വഹിച്ചു. മാധവന്‍ നായര്‍, ജോയ് ചാക്കപ്പന്‍, ടൂര്‍ണമെന്റ് കമ്മിറ്റി ചെയര്‍മാന്‍ ജിബി തോമസ്, ടുര്‍ണമെന്റ് കമ്മിറ്റി കോഓര്‍ഡിനേറ്റര്‍ ജേംസണ്‍ കുര്യാക്കോസ്, ദാസ് കണ്ണംപള്ളില്‍,ദേവസി പലാട്ടി, എല്‍ദോ പോള്‍, ഫ്രാന്‍സിസ് കാരക്കാട്ട്, സജിമോന്‍ ആന്റണി തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു.

എല്ലാ മലയാളി സുഹൃത്തുക്കളും ടൂര്‍ണമെന്റില്‍ പങ്കെടുത്ത് ഇതൊരു വന്‍ വിജയമാക്കി തീര്‍ക്കണമെന്നു ടൂര്‍ണമെന്റ് കമ്മിറ്റി വാര്‍ത്താക്കുറിപ്പില്‍ അഭ്യര്‍ഥിച്ചു.

സ്പോണ്‍സര്‍ഷിപ്പിനും പരസ്യങ്ങള്‍ക്കും മറ്റു കൂടുതല്‍ വിവരങ്ങള്‍ക്കും ംംം.ഴമൃറലിമെേലേശെഃലൃ.രീാ എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജിബി തോമസ് 9145731616, ജേംസണ്‍ കുര്യാക്കോസ് 2016005454, മാത്യു സ്കറിയ 5515805872, ടി.എസ്. ചാക്കോ 2018870750.

റിപ്പോര്‍ട്ട്: ഇടിക്കുള ജോസഫ്