ഓക്ലന്‍ഡില്‍ നോമ്പുകാല വാര്‍ഷിക ധ്യാനം മാര്‍ച്ച് എട്ടു മുതല്‍ 11 വരെ
Friday, March 6, 2015 6:54 AM IST
ഓക്ലന്റ്: സീറോ മലബാര്‍ കാത്തലിക് മിഷന്റെ ആഭിമുഖ്യത്തില്‍ വാര്‍ഷിക ധ്യാനം മാര്‍ച്ച് എട്ടു മുതല്‍ 11 വരെ എല്ലസ്ലി കാത്തലിക് പള്ളിയില്‍ നടക്കും. ദിവസേന വൈകുന്നേരം അഞ്ചു മുതല്‍ രാത്രി 9.30 വരെ വിശുദ്ധ കുര്‍ബാനയോടുകൂടി ധ്യാനം ആരംഭിച്ച് ദിവ്യകാരുണ്യ ആരാധനയോടുകൂടി ധ്യാനം ആരംഭിച്ച് ദിവ്യകാരുണ്യ ആരാധനയോടുകൂടി സമാപിക്കും. ആലുവ ചൊവ്വര നിത്യസഹായ ധ്യാന കേന്ദ്രത്തിലെ ഫാ. സെബാസ്റ്യന്‍ കണ്ടത്തില്‍, ഫാ. അനൂപ് മുണ്ടയ്ക്കല്‍ എന്നീ വൈദീകര്‍ ധ്യാനത്തിന് നേതൃത്വം നല്‍കും.

മാര്‍ച്ച് 12 മുതല്‍ 15 വരെ ഹാമില്‍ട്ടണിലും 19 മുതല്‍ 22 വരെ ക്രൈസ്റ് ചര്‍ച്ചിലും 24 മുതല്‍ 26 വരെ ഫാങ്കരേയിലും 28 മുതല്‍ 29 വരെ റൊട്ടൊറോവയിലുമാണ് ധ്യാനം.

ധ്യാനത്തില്‍ പങ്കെടുത്തു നോമ്പുകാലത്തിന്റെ ചൈതന്യം പൂര്‍ണമായി ഉള്‍ക്കൊള്ളുവാനും ജീവിത നവീകരണം സാധ്യമാക്കുവാനും പ്രവാസി ജീവിതത്തിലെ വെല്ലുവിളികളെ നേരിടുവാനും ധ്യാനം ഏറെ സഹായകമാകുമെന്നു മിഷന്‍ ചാപ്ളെയിന്‍ ഫാ. ജോയി തോട്ടങ്കര സിഎസ്എസ്ആര്‍ അഭിപ്രായപ്പെട്ടു.

റിപ്പോര്‍ട്ട്: റെജി ചാക്കോ ആനിത്തോട്ടത്തില്‍